city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

LDF Convention | എൽഡിഎഫ്‌ കാസർകോട്‌ പാർലമെന്റ്‌ മണ്ഡലത്തിലെ നിയോജകമണ്ഡലം കൺവൻഷനുകൾക്ക്‌ തുടക്കമായി; എം വി ബാലകൃഷ്ണൻ പര്യടനം തുടരുന്നു

കാസർകോട്‌: (KasargodVartha) എൽഡിഎഫ്‌ കാസർകോട്‌ പാർലമെന്റ്‌ മണ്ഡലത്തിലെ നിയോജകമണ്ഡലം കൺവൻഷനുകൾക്ക്‌ തുടക്കമായി. കാസർകോട്‌ മണ്ഡലം കൺവൻഷൻ ചെർക്കള ഐ മാക്‌സ്‌ ഓഡിറ്റോറിയത്തിൽ ഐഎൻഎൽ സംസ്ഥാന ജെനറൽ സെക്രടറി ഖാസിം ഇരിക്കൂർ ഉദ്‌ഘാടനം ചെയ്‌തു. വി സുരേഷ്‌ബാബു അധ്യക്ഷനായി.
  
LDF Convention | എൽഡിഎഫ്‌ കാസർകോട്‌ പാർലമെന്റ്‌ മണ്ഡലത്തിലെ നിയോജകമണ്ഡലം കൺവൻഷനുകൾക്ക്‌ തുടക്കമായി; എം വി ബാലകൃഷ്ണൻ പര്യടനം തുടരുന്നു

എൽഡിഎഫ്‌ സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ, മുൻ എംപി പി കരുണാകരൻ, സിപിഎം ജില്ലാ ആക്ടിങ്‌ സെക്രടറി സി എച് കുഞ്ഞമ്പു എംഎൽഎ, എം സുമതി, അസീസ്‌ കടപ്പുറം, ശാനവാസ്‌ പാദൂർ, ഷിനോജ്‌ ചാക്കോ, അഡ്വ. സി ശുകൂർ, വി രാജൻ, ബിജു ഉണ്ണിത്താൻ, ഹസൈനാർ നുള്ളിപ്പാടി, ഹമീദ്‌ ചേരങ്കൈ, അബ്ദുർ റഹ്‌മാൻ ബാങ്കോട്‌, എൻ എ കുഞ്ഞബ്ദുല്ല, ഡോ. വി പി പി മുസ്‌തഫ, കെ എ മുഹമ്മദ്‌ ഹനീഫ്, ടി കെ രാജൻ, ടി എം എ കരീം എന്നിവർ സംസാരിച്ചു. സിജി മാത്യു സ്വാഗതം പറഞ്ഞു. 500 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: അസീസ്‌ കടപ്പുറം (പ്രസിഡന്റ്‌), സിജി മാത്യു (കൺവീനർ).
  
LDF Convention | എൽഡിഎഫ്‌ കാസർകോട്‌ പാർലമെന്റ്‌ മണ്ഡലത്തിലെ നിയോജകമണ്ഡലം കൺവൻഷനുകൾക്ക്‌ തുടക്കമായി; എം വി ബാലകൃഷ്ണൻ പര്യടനം തുടരുന്നു

മഞ്ചേശ്വരം മണ്ഡലം കൺവൻഷൻ കുമ്പള മുഹിമാത് ഹോളിൽ സിപിഐ സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ സി പി മുരളി ഉദ്‌ഘാടനം ചെയ്‌തു. ജയറാം ബള്ളകൂടൽ അധ്യക്ഷനായി. സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ, എൽഡിഎഫ്‌ ജില്ലാകൺവീനർ കെ പി സതീഷ്‌ചന്ദ്രൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ വി കുഞ്ഞിരാമൻ, വി വി രമേശൻ, പി ബേബി, കെ എസ്‌ ഫക്രുദ്ദീൻ ഹാജി, സജി സെബാസ്‌റ്റ്യൻ, സുബൈർ പടുപ്പ്‌, സുരേഷ്‌ പുതിയേടത്ത്‌, സിദ്ദീഖ്‌ അലി മൊഗ്രാൽ, ഹമീദ്‌ കോസ്‌മോസ്‌ എന്നിവർ സംസാരിച്ചു. കെ ആർ ജയാനന്ദ സ്വാഗതം പറഞ്ഞു. 501 അംഗ തിരഞ്ഞെടുപ്പ്‌ കമിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: രാമകൃഷ്‌ണ കടമ്പാർ (ചെയർമാൻ), കെ ആർ ജയാനന്ദ (കൺവീനർ).
  
LDF Convention | എൽഡിഎഫ്‌ കാസർകോട്‌ പാർലമെന്റ്‌ മണ്ഡലത്തിലെ നിയോജകമണ്ഡലം കൺവൻഷനുകൾക്ക്‌ തുടക്കമായി; എം വി ബാലകൃഷ്ണൻ പര്യടനം തുടരുന്നു

കാഞ്ഞങ്ങാട്‌ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്‌ കമിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: കെ വി കൃഷ്‌ണൻ (ചെയർമാൻ), വി കെ രാജൻ (സെക്രടറി). പയ്യന്നൂർ, കല്യാശേരി നിയോജക മണ്ഡലം കൺവൻഷനുകൾ തിങ്കളാഴ്‌ച നടക്കും. പയ്യന്നൂർ മണ്ഡലം കൺവൻഷൻ വൈകിട്ട്‌ നാലിന്‌ ഗാന്ധി പാർകിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. കല്യാശേരി മണ്ഡലം കൺവൻഷൻ വൈകിട്ട്‌ 4.30ന്‌ പഴയങ്ങാടി ടൗണിൽ എൽഡിഎഫ്‌ കാസർകോട്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. തൃക്കരിപ്പൂർ മണ്ഡലം കൺവൻഷൻ ചൊവ്വാഴ്‌ച പകൽ 3.30ന്‌ കാലിക്കടവ് കരക്കാക്കാവ് ഓഡിറ്റോറിയത്തിലും ഉദുമ മണ്ഡലം കൺവൻഷൻ വൈകിട്ട്‌ നാലിന്‌ പൊയ്നാച്ചി രാജധാനി ഓഡിറ്റോറിയത്തിലും നടക്കും.
  
LDF Convention | എൽഡിഎഫ്‌ കാസർകോട്‌ പാർലമെന്റ്‌ മണ്ഡലത്തിലെ നിയോജകമണ്ഡലം കൺവൻഷനുകൾക്ക്‌ തുടക്കമായി; എം വി ബാലകൃഷ്ണൻ പര്യടനം തുടരുന്നു

എം വി ബാലകൃഷ്ണൻ പര്യടനം തുടരുന്നു

കാസർകോട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ ഞായറാഴ്ച ചാമക്കൊച്ചിയിലെ വീരേന്ദ്രന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച് ദേലംപാടി പഞ്ചായത്തിൽ വിവിധയിടങ്ങളിൽ പര്യടനം നടത്തി. നീർളക്കയ നാരായണ നായകിന്റെയും പാണ്ടി ദാമോദരന്റേയും രക്തസാക്ഷി മണ്ഡപങ്ങൾ സന്ദർശിച്ച ശേഷം പാണ്ടി മേഖലയിലെ വിവിധ വീടുകൾ സന്ദർശിച്ചു. അഡൂർ ബാലനടുക്കയിൽ രക്തസാക്ഷി രവീന്ദ്ര റാവു മണ്ഡപത്തിൽ ആദരാഞ്ജ്‌ലി അർപ്പിച്ചു. മയ്യളയിൽ രക്തസാക്ഷി ഭാസ്കര കുമ്പളയുടെ സഹോദരിയുടെ വീട് സന്ദർശിച്ചു. ദേലംപാടി, യക്ഷാഗാന കലാകേന്ദ്രം, അഡൂർ, പുതിയമ്പലം, അടുക്കം എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു. എൽഡിഎഫ് നേതാക്കളായ ബി ജനാർദനൻ, എം മാധവൻ, എ ചന്ദ്രശേഖരൻ, സി കെ കുമാരൻ, എ പി കുശലൻ, എ പി ഉഷ, ഡി എ അബ്ദുള്ളക്കുഞ്ഞി എന്നിവർ കൂടെയുണ്ടായി.

തിങ്കളാഴ്‌ച കല്യാശേരി മണ്ഡലത്തിൽ

എൽഡിഎഫ്‌ കാസർകോട്‌ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ തിങ്കളാഴ്‌ച കല്യാശേരി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഒമ്പതിന്‌ ആയുർവേദ കോളജിൽ നിന്ന്‌ പര്യടനം തുടങ്ങും. പിലാത്തറ സഹകരണ കോളേജ്‌, മെഡികൽ കോളജ്‌, നെരുമ്പ്രം ഐഎച്ആർഡി, പട്ടുവം ഐഎച്ആർഡി, മാടായി കോളജ്‌, ക്രസന്റ്‌ നഴ്‌സിങ്‌ കോളജ്‌, എംജിഎം പോളി, വിറാസ്‌ കോളജ്‌, പയ്യന്നൂർ കോളജ്‌, സംസ്‌കൃത കോളജ്‌, കൈതപ്രം എൻജിനിയറിങ്‌ കോളജ്‌, എം എം നോളജ്‌ കോളജ്‌, മുട്ടം, മൊട്ടാമ്പ്രം, പുതിയങ്ങാടി, മാട്ടൂൽ, പട്ടുവം എന്നിവിടങ്ങളിൽ പര്യടനം നടത്തും.
   
LDF Convention | എൽഡിഎഫ്‌ കാസർകോട്‌ പാർലമെന്റ്‌ മണ്ഡലത്തിലെ നിയോജകമണ്ഡലം കൺവൻഷനുകൾക്ക്‌ തുടക്കമായി; എം വി ബാലകൃഷ്ണൻ പര്യടനം തുടരുന്നു
Keywords:  News, Top-Headlines, Kasaragod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024, LDF Constituency Conventions in Kasaragod Parliamentary Constituency Begin.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia