city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Madhur Protest | മധൂർ പഞ്ചായതിലെ വോടർ പട്ടിക അഴിമതി ആരോപണം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ഭരണസമിതി യോഗം പ്രഹസനമായിയെന്ന് പ്രതിപക്ഷം; 'ആരെയും സംസാരിക്കാൻ അനുവദിച്ചില്ല'; എൽഡിഎഫ് - യുഡിഎഫ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു

മധൂർ: (KasaragodVartha) വോടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ മധൂർ പഞ്ചായതിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന ആരോപണം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ഭരണസമിതി യോഗം പ്രഹസനമായിയെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. തുടർന്ന് എൽഡിഎഫ് - യുഡിഎഫ് അംഗങ്ങൾ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമാണ് ബിജെപി ഭരണസമിതി നടത്തുന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
Madhur Protest | മധൂർ പഞ്ചായതിലെ വോടർ പട്ടിക അഴിമതി ആരോപണം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ഭരണസമിതി യോഗം പ്രഹസനമായിയെന്ന് പ്രതിപക്ഷം; 'ആരെയും സംസാരിക്കാൻ അനുവദിച്ചില്ല'; എൽഡിഎഫ് - യുഡിഎഫ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു
വെബ്‌സൈറ്റിൽനിന്നും വോടേഴ്‌സ്‌ പട്ടിക ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ് എടുത്ത വകയിലാണ്‌ ക്രമക്കേട് നടന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്. 50,000 രൂപയിൽ താഴെമാത്രം ചിലവ്‌ വരുന്നിടത്താണ്‌ 8.09 ലക്ഷം രൂപയുടെ ബിൽ സമർപിച്ച്‌ പണം തട്ടാനുള്ള നീക്കം ഉണ്ടായതെന്നും ഇതിൽ 6,17,350 രൂപ രണ്ടിടങ്ങളിലെ പ്രസുകൾക്കു കൈമാറിയതായും ഇവർ ആരോപിക്കുന്നു. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരമാണ് പ്രത്യേക ഭരണസമിതി യോഗം വെള്ളിയാഴ്ച വിളിച്ചുചേർത്തത്.
  
Madhur Protest | മധൂർ പഞ്ചായതിലെ വോടർ പട്ടിക അഴിമതി ആരോപണം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ഭരണസമിതി യോഗം പ്രഹസനമായിയെന്ന് പ്രതിപക്ഷം; 'ആരെയും സംസാരിക്കാൻ അനുവദിച്ചില്ല'; എൽഡിഎഫ് - യുഡിഎഫ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു

എന്നാൽ യോഗത്തിൽ ഒരു പ്രതിപക്ഷ അംഗത്തെപ്പോലും സംസാരിക്കാൻ പ്രസിഡൻ്റ് അനുവദിച്ചില്ലെന്നും പകരം പ്രസിഡൻ്റിന് അനുകൂലമായി സെക്രടറിയെക്കൊണ്ട് സംസാരിപ്പിക്കുകയും ക്രമക്കേടിനെ കുറിച്ച് മുടന്തൻ ന്യായങ്ങൾ പറയുകയാണ് ഉണ്ടായതെന്നും എൽഡിഎഫ് അംഗം പി എ ബശീർ കാസർകോട് വാർത്തയോട് പറഞ്ഞു. അഴിമതിയെക്കുറിച്ച് ചർച്ച ചെയ്യുകയും പണം തിരിച്ചുപിടിക്കാനുള്ള തീരുമാനം ഉണ്ടാകുകയും തട്ടിപ്പിന് നേതൃത്വം നൽകിയ സെക്രടറിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയുമാണ് വേണ്ടിയിരുന്നതെന്ന് അംഗങ്ങൾ പറഞ്ഞു.

കൂടാതെ സെക്രടറിയെ 'താൻ ഡിസ്മിസ് ചെയ്തിരിക്കുന്നു' എന്നു പറഞ്ഞ് ഇല്ലാത്ത അധികാരം മെമ്പർമാർക്ക് മുൻപിൽ അവതരിപ്പിച്ച് പ്രസിഡന്റ് സ്വയം പരിഹാസ്യനായിരിക്കുകയാണെന്നും സെക്രടറിയെ രക്ഷിക്കുന്നതിനുള്ള പാതയൊരുക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷ അംഗങ്ങൾ കൂട്ടിച്ചേർത്തു. കൂടുതൽ ചർച്ചകളിലേക്ക് കടക്കാതെ യോഗം പിരിച്ചുവിട്ടതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ അംഗങ്ങളായ സി ഉദയകുമാർ, ഹബീബ് ചെട്ടുംകുഴി, ഹനീഫ് അറന്തോട്, അബ്ദുൽ ജലീൽ, അമ്പിളി, പി എ ബശീർ, നസീറ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
  
Madhur Protest | മധൂർ പഞ്ചായതിലെ വോടർ പട്ടിക അഴിമതി ആരോപണം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ഭരണസമിതി യോഗം പ്രഹസനമായിയെന്ന് പ്രതിപക്ഷം; 'ആരെയും സംസാരിക്കാൻ അനുവദിച്ചില്ല'; എൽഡിഎഫ് - യുഡിഎഫ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, LDF and UDF protested against Madhur Panchayat Administration.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia