city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

LDF | മധൂർ പഞ്ചായത് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ്; 'വോടർ പട്ടികയുടെ പേരിൽ ലക്ഷങ്ങൾ തട്ടി'; 50,000 രൂപയിൽ താഴെ മാത്രം ചിലവ്‌ വരുന്നിടത്ത് കാണിച്ചത് 8.09 ലക്ഷം രൂപ'; സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം; ഫെബ്രുവരി 5ന് പ്രതിഷേധ ധർണ

കാസർകോട്‌: (KasaragodVartha) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ മധൂർ പഞ്ചായതിൽ ലക്ഷങ്ങളുടെ തട്ടിപ്പ്‌ നടന്നതായി എൽഡിഎഫ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെബ്‌സൈറ്റിൽനിന്നും വോടേഴ്‌സ്‌ ലിസ്‌റ്റ്‌ ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റെടുത്ത വകയിലാണ്‌ വൻ തട്ടിപ്പ്‌ നടന്നതെന്നും 50,000 രൂപയിൽ താഴെമാത്രം ചിലവ്‌ വരുന്നിടത്താണ്‌ 8.09 ലക്ഷം രൂപയുടെ ബിൽ സമർപിച്ച്‌ പണം തട്ടാനുള്ള നീക്കം നടന്നതെന്നും ഇതിൽ 6,17,350 രൂപയും കരാറുകാരന്‌ നൽകിയതായും അംഗങ്ങൾ പറഞ്ഞു.

LDF | മധൂർ പഞ്ചായത് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ്; 'വോടർ പട്ടികയുടെ പേരിൽ ലക്ഷങ്ങൾ തട്ടി'; 50,000 രൂപയിൽ താഴെ മാത്രം ചിലവ്‌ വരുന്നിടത്ത് കാണിച്ചത് 8.09 ലക്ഷം രൂപ'; സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം; ഫെബ്രുവരി 5ന് പ്രതിഷേധ ധർണ

പഞ്ചായത് ധനകാര്യ സ്‌റ്റാൻഡിങ്‌ കമിറ്റിയിൽ ഇക്കാര്യം അജൻഡയായി എത്തിയപ്പോഴാണ്‌ തട്ടിപ്പ്‌ പിടിക്കപ്പെട്ടതെന്നും ഇതുസംബന്ധിച്ച വ്യക്തമായ വിശദീകരണം നൽകാൻ വൈസ്‌ പ്രസിഡന്റിന്‌ സാധിച്ചതുമില്ലെന്നും എൽഡിഎഫ് ആരോപിക്കുന്നു. വോടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ മധൂർ പഞ്ചായതിൽ നടക്കുന്നത്‌ കൊടിയ അഴിമതിയാണെന്നും ഇതുസംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ അഞ്ചിന്‌ പഞ്ചായതിന്‌ മുന്നിൽ പ്രതിഷേധ ധർണ നടത്തും.
LDF | മധൂർ പഞ്ചായത് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ്; 'വോടർ പട്ടികയുടെ പേരിൽ ലക്ഷങ്ങൾ തട്ടി'; 50,000 രൂപയിൽ താഴെ മാത്രം ചിലവ്‌ വരുന്നിടത്ത് കാണിച്ചത് 8.09 ലക്ഷം രൂപ'; സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം; ഫെബ്രുവരി 5ന് പ്രതിഷേധ ധർണ

കഴിഞ്ഞ ഒക്ടോബറിൽ തിരഞ്ഞെടുപ്പ്‌ കമീഷൻ ഇറക്കിയ ഉത്തരവ്‌ പ്രകാരം വോടർ പട്ടികയിൽ പേര്‌ ചേർക്കാനും ഒഴിവാക്കാനും അവസരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി രാഷ്ട്രീയ പാർടികൾക്കും മറ്റും നൽകുന്നതിനായി വോടർ പട്ടികയുടെ പകർപ്പ്‌ ആവശ്യമാണ്‌. ഇതിന്റെ പേരിലാണ്‌ തൊടുപുഴയിലെ പ്രിന്റിങ്‌ പ്രസിന്റെ രസീതുപ്രകാരം ആറുലക്ഷത്തിലേറെ രൂപ നൽകിയത്‌. കാസർകോട്‌ പ്രവർത്തിക്കുന്ന കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള പ്രസിൽനിന്നും വോടർപട്ടികയുടെ പകർപ്പ്‌ എടുത്തിരുന്നു. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച്‌ ഓരോ തവണയും ലക്ഷങ്ങളുടെ തട്ടിപ്പാണ്‌ പഞ്ചായത് ഭരണക്കാർ നടത്തുന്നതെന്നും എൽഡിഎഫ് അംഗങ്ങൾ കൂട്ടിച്ചേർത്തു.

LDF | മധൂർ പഞ്ചായത് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ്; 'വോടർ പട്ടികയുടെ പേരിൽ ലക്ഷങ്ങൾ തട്ടി'; 50,000 രൂപയിൽ താഴെ മാത്രം ചിലവ്‌ വരുന്നിടത്ത് കാണിച്ചത് 8.09 ലക്ഷം രൂപ'; സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം; ഫെബ്രുവരി 5ന് പ്രതിഷേധ ധർണ

റോഡരികിൽ വൃക്ഷത്തൈ നട്ടുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെങ്ങളും വലിയ കാംപയിനുകളാണ്‌ നടക്കുന്നത്‌. ഇതിന്റെ മറവിലും തട്ടിപ്പിന്‌ ശ്രമിച്ചവരാണ്‌ മധൂർ പഞ്ചായത് ഭരണം നടത്തുന്നവർ. ഭരണസമിതി യോഗത്തിൽ ചർച്ചപോലും ചെയ്യാതെ ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന്‌ അയച്ചു. തൈ നടീൽ സ്വകാര്യ ഏജൻസികളെ ഏൽപിച്ച്‌ അതിന്റെ മറവിലും പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പഞ്ചായത് ഭരണസമിതി ചർച്ച ചെയ്‌തിട്ടില്ലെന്ന വിവരം അറിയിച്ചതിനാൽ ഡിപിസി അംഗീകാരം നൽകിയില്ല. ഇതിനെല്ലാം ചില ഉദ്യോഗസ്ഥർ കണ്ണടച്ച്‌ കുടപിടിക്കുകയാണ്‌. ഇത്തരം ഉദ്യോഗസ്ഥരെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണം. ഈ ക്രമക്കേടുകൾ സംബന്ധിച്ച്‌ വിജിലൻസിൽ പരാതി നൽകുമെന്നും പഞ്ചായതംഗങ്ങൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അംഗങ്ങളായ സി ഉദയകുമാർ, എം അബ്ദുൽ ജലീൽ, നസീറ പട്‌ള, സി എം ബശീർ, സിപിഎം നേതാക്കളായ എം കെ രവീന്ദ്രൻ, എ രവീന്ദ്രൻ, കെ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Keywords:  Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, LDF, Madhur Panchayat, Malayalam News, LDF alleges corruption of lakhs against the Madhur Panchayat Administration.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia