Police Booked | കുമ്പള വെടിക്കെട്ട്: ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു
Mar 1, 2024, 17:32 IST
കുമ്പള: (KasargodVartha) അപകടകരമാം വിധം നിയമം ലംഘിച്ച് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തുവെന്ന പരാതിയില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കും സഹായികള്‍ക്കുമെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.
കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയാണ് നിയമം ലംഘിച്ച് വെടിക്കെട്ട് നടത്തിയതിന് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയിയുടെ പരാതിയിലാണ് പൊലീസ് നടപടി.
കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയാണ് നിയമം ലംഘിച്ച് വെടിക്കെട്ട് നടത്തിയതിന് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയിയുടെ പരാതിയിലാണ് പൊലീസ് നടപടി.
28 ന് പുലര്‍ചെ ജില്ലാ ഫോറന്‍സിക് സയന്‍സ് സ്ഥാപനത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നിയമം ലംഘിച്ച് വെട്ടിക്കെട്ട് നടത്തിയതെന്നാണ് പറയുന്നത്. ക്ഷേത്രം പ്രസിഡണ്ട്, സെക്രടറി ഉള്‍പെടെ പത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Kumbla, Fireworks, Police, Case, Booked, Temple Officials, Festival, Kumbla fireworks: Police Booked against temple officials.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Kumbla, Fireworks, Police, Case, Booked, Temple Officials, Festival, Kumbla fireworks: Police Booked against temple officials.