KSRTC Accident | മലയോരം വഴി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി കുമളി സൂപര്‍ ഫാസ്റ്റ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Jan 12, 2024, 15:56 IST
ബേഡകം: (KasaragodVartha) മലയോരം വഴി സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി സൂപര്‍ ഫാസ്റ്റ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി അപകടം. കുമളിയില്‍ നിന്ന് ബദിയടുക്ക പെര്‍ളയിലേക്ക് സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി കുമളി സൂപര്‍ ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വെള്ളിയാഴ്ച (12.01.2024) രാവിലെ പാഞ്ഞു കയറിയത്.
അപകടത്തില്‍ ഡ്രൈവര്‍ക്കും ഏതാനും യാത്രക്കാര്‍ക്കും നിസാര പരുക്കേറ്റു. ബസ് കാത്തിരിപ്പുകേന്ദ്രം പൂര്‍ണമായും ബസിന്റെ മുന്‍ഭാഗവും ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പടിമരുത് ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ന്നത്. രാവിലെ ആറ് മണിക്കാണ് സംഭവം.
നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ബസില്‍ കുറച്ച് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. അപകടവിവരം അറിഞ്ഞ് പൊലീസും പ്രദേശവാസികളും സ്ഥലത്തെത്തിയിരുന്നു.