Arrested | 'ബാങ്ക് വിളിക്കുമ്പോള്‍ ശബ്ദം കൂട്ടി ഹനുമാന്‍ സ്‌തോത്രം'; കടയുടമയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ കേന്ദ്രമന്ത്രി ശോഭാ കാറന്ത് ലാജെയും തേജസ്വി സൂര്യ എംഎല്‍എയും ബംഗ്ലൂറില്‍ അറസ്റ്റില്‍
Mar 19, 2024, 23:34 IST
ബംഗളൂരു: (KasargodVartha) സന്ധ്യ സമയത്തെ പ്രാർഥനയ്ക്ക് മുന്നോടിയായുള്ള മഗ്‌രിബ് ബാങ്ക് വിളിക്കുന്ന സമയത്ത് വലിയ ശബ്ദത്തില്‍ 'ഹനുമാന്‍ സ്‌തോത്രം' വെച്ചതുമായി ബന്ധപ്പെട്ട കേസില്‍ കാസറ്റ് കടയുടമയെ കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസിനെ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കാറന്ത് ലാജെ, തേജസ്വി സൂര്യ എംപി, സുരേഷ് കുമാര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരേയും പ്രവര്‍ത്തകരേയും ഹലസുഗുരു ഗേറ്റ് പൊലീസ് സ്ഥലത്തുനിന്നും നീക്കം ചെയ്തു.
സിദ്ധനഹള്ളി കുബ്ബോണ്‍പേട്ടില്‍ മസ്ജിദ് റോഡിലെ കടയുടമ മുകേഷിനെ(26) കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് എത്തിയത്. ഇതോടെ ഹനുമാന്‍ മുദ്രയുള്ള കാവിക്കൊടികളേന്തി നൂറുകണക്കിന് യുവാക്കള്‍ കടയുടെ മുന്നിലെത്തി. ഹനുമാന്‍ സ്‌തോത്രം മുദ്രാവാക്യ രൂപത്തില്‍ ഉരുവിട്ട് തടിച്ചു കൂടിയ അവര്‍ക്ക് നേതൃത്വം നല്‍കാന്‍ ബംഗ്ലൂര്‍ നോര്‍ത് നിയുക്ത ബിജെപി സ്ഥാനാര്‍ഥി കൂടിയായ കേന്ദ്ര മന്ത്രി ശോഭ കാറന്ത് ലാജെയും എംപിയും എംഎല്‍എയും എത്തി. സംഘര്‍ഭരിതമായ അന്തരീക്ഷത്തില്‍ തടസങ്ങള്‍ നീക്കി പൊലീസ് കടയുടമയെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോയി.
'ഇത് ബംഗ്ലൂര്‍ അല്ലെന്നുണ്ടോ? മുമ്പ് കശ്മീരില്‍ എന്ന പോലുള്ള സംഭവമാണ് നടന്നത്. ഞങ്ങള്‍ ഉന്നമിടപ്പെട്ടിരിക്കുന്നു. ഞാന്‍ കടയില്‍ ഹനുമാന്‍ ചാലിസ വെച്ചതാണ്. മസ്ജിദില്‍ ബാങ്ക് വിളിക്കുന്ന 6.30ന് അത് വേണോ എന്ന് ചോദിച്ച് കടയില്‍ വന്ന യുവാക്കള്‍ അക്രമിച്ചു'- എന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മുകേഷ് പറഞ്ഞു.
ഞായറാഴ്ച സന്ധ്യക്കുണ്ടായ കാസറ്റ് കട അക്രമവുമായി ബന്ധപ്പെട്ട് ഉടമ നല്‍കിയ പരാതിയില്‍ സുലൈമാന്‍ (25), ശാനവാസ് (23), രോഹിത് (21), ഡ്യാനിഷ്(22), തരുണ (24) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സിദ്ധനഹള്ളി കുബ്ബോണ്‍പേട്ടില്‍ മസ്ജിദ് റോഡിലെ കടയുടമ മുകേഷിനെ(26) കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് എത്തിയത്. ഇതോടെ ഹനുമാന്‍ മുദ്രയുള്ള കാവിക്കൊടികളേന്തി നൂറുകണക്കിന് യുവാക്കള്‍ കടയുടെ മുന്നിലെത്തി. ഹനുമാന്‍ സ്‌തോത്രം മുദ്രാവാക്യ രൂപത്തില്‍ ഉരുവിട്ട് തടിച്ചു കൂടിയ അവര്‍ക്ക് നേതൃത്വം നല്‍കാന്‍ ബംഗ്ലൂര്‍ നോര്‍ത് നിയുക്ത ബിജെപി സ്ഥാനാര്‍ഥി കൂടിയായ കേന്ദ്ര മന്ത്രി ശോഭ കാറന്ത് ലാജെയും എംപിയും എംഎല്‍എയും എത്തി. സംഘര്‍ഭരിതമായ അന്തരീക്ഷത്തില്‍ തടസങ്ങള്‍ നീക്കി പൊലീസ് കടയുടമയെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോയി.
'ഇത് ബംഗ്ലൂര്‍ അല്ലെന്നുണ്ടോ? മുമ്പ് കശ്മീരില്‍ എന്ന പോലുള്ള സംഭവമാണ് നടന്നത്. ഞങ്ങള്‍ ഉന്നമിടപ്പെട്ടിരിക്കുന്നു. ഞാന്‍ കടയില്‍ ഹനുമാന്‍ ചാലിസ വെച്ചതാണ്. മസ്ജിദില്‍ ബാങ്ക് വിളിക്കുന്ന 6.30ന് അത് വേണോ എന്ന് ചോദിച്ച് കടയില്‍ വന്ന യുവാക്കള്‍ അക്രമിച്ചു'- എന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മുകേഷ് പറഞ്ഞു.
Keywords: K'taka 'Hanuman Chalisa' row: Union Minister Shobha Karandlaje, BJP MLA detained during protest, Bangalore, News, 'Hanuman Chalisa' Row, Arrested, Union Minister Shobha Karandlaje, BJP MLA, Protest, Religion, Politics, Allegation, National News.