city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Joins BJP | കാസർകോട്ട് നിന്നുള്ള കെപിസിസി അംഗം ബിജെപിയിൽ ചേരുന്നു, കോൺഗ്രസിനോട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം കൊണ്ടല്ല പാർടി വിടുന്നതെന്ന് അഡ്വ. കെ കെ നാരായണൻ കാസർകോട് വാർത്തയോട്

നീലേശ്വരം: (KasargodVartha) കാസർകോട്ടെ കെപിസിസി അംഗം അഡ്വ. കെ കെ നാരായണൻ ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഈ മാസം 27 ന് നടത്തുന്ന കേരള യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനെത്തുന്ന ബിജെ പി അഖിലേൻഡ്യ പ്രസിഡൻ്റ് ജെ പി നദ്ദയിൽ നിന്ന് നാരായണൻ അംഗത്വം സ്വീകരിക്കും. കാസർകോട് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി തീരുമാനിച്ചിരിക്കുന്നത്.

Joins BJP | കാസർകോട്ട് നിന്നുള്ള കെപിസിസി അംഗം ബിജെപിയിൽ ചേരുന്നു, കോൺഗ്രസിനോട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം കൊണ്ടല്ല പാർടി വിടുന്നതെന്ന് അഡ്വ. കെ കെ നാരായണൻ കാസർകോട് വാർത്തയോട്

കിനാനൂർ കരിന്തളം പഞ്ചായത് അംഗമായി 10 വർഷം പ്രവർത്തിച്ച നാരായണൻ കരിമ്പിൽ കുടുംബത്തിലെ അംഗമാണ്. എഐസിസി അംഗമായിരുന്ന പരേതനായ കരിമ്പിൽ കുഞ്ഞമ്പുവിൻ്റെ മരുമകൻ കൂടിയാണ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികൾചറൽ ഇംപ്രൂവ്മെൻ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റ്, എൻകെബിഎം ആശുപത്രി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വന്ന നാരായണൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മാനജിങ് കമിറ്റി അംഗവും പടന്നക്കാട് ബേക്കൽ ക്ലബ് മാനജിങ് ഡയറക്ടറുമാണ്.

കാസർകോട് ഡിസിസി ജെനറൽ സെക്രടറി ആയിരുന്നു. കാസർകോട് - കണ്ണൂർ ജില്ലകളിലെ പ്രധാനപ്പെട്ട പെരുങ്കളിയാട്ടങ്ങളുടെയും പുന:പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവങ്ങളുടെയും ആഘോഷ കമിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ഈ നിലയിൽ വിപുലമായ ജനകീയ അടിത്തറയും സാമുദായിക ബന്ധങ്ങളുമുണ്ട്. കെ കെ നാരായണൻ ബിജെപി യിലേക്ക് പോകുന്നത് കോൺഗ്രസിന് കനത്ത പ്രഹരമാണ്.

അതേസമയം കോൺഗ്രസുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിലല്ല പാർടി വിട്ടുന്നതെന്ന് കെ കെ നാരായണൻ കാസർകോട് വാർത്തയോട് പ്രതികരിച്ചു. നെഹ്റു, ഇന്ദിരാഗാന്ധി, നരേന്ദ്ര മോദി എന്നിവരെ പോലെ ശക്തനായ ഒരു ദേശീയ നേതാവ് കോൺഗ്രസിനെ നയിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസ് ഇന്ന് വെറും ആൾക്കൂട്ടമായി മാറിയതായി കുറ്റപ്പെടുത്തി.

ഹമാസിനെ അനുകൂലിക്കുന്നവർ തന്നെ ഫലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിച്ചത് വിരോധാഭാസമാണെന്നും കോൺഗ്രസിൻ്റെ ഇത്തരം പല നിലപാടുകളോടും യോജിക്കാൻ കഴിയില്ലെന്നും ഒരു കൂട്ടരുടെ അക്രമണം അനുകൂലിക്കുകയും മറ്റൊരു കൂട്ടരുടെ അക്രമങ്ങളെ എതിർക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകൾ തന്നെയാണ് മതേതര പാർടിയായ കോൺഗ്രസിനെ ജനങ്ങളിൽ നിന്നും അകറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി നേതാക്കളായ അഡ്വ. കെ ശ്രീകാന്ത്, ദിനേശൻ തുടങ്ങിയവർ നേരത്തെ തന്നെ വന്ന് കണ്ട് ബിജെപിയിൽ ചേരാൻ ക്ഷണിച്ചിരുന്ന കാര്യം വെളിപ്പെടുത്തിയ കെ കെ നാരായണൻ, കഴിഞ്ഞ ദിവസം കണ്ണൂരിലെ ബിജെപി നേതാവ് കെ രഞ്ജിത്ത് തന്നെ വന്ന് കണ്ട് ഔദ്യോഗികമായി ക്ഷണിച്ചുവെന്നും കെ സുരേന്ദ്രൻ ഫോണിൽ സംസാരിച്ചതായും വ്യക്തമാക്കി.

Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Politics, KPCC, BJP, Neeleswaram, KPCC member from Kasaragod joins BJP.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia