Fire Accident | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; അപകടത്തില്‍പെട്ടത് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബം; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Feb 18, 2024, 08:23 IST
കോഴിക്കോട്: (KasargodVartha) വടകര ആയഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. വന്‍ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. ആര്‍ക്കും പരുക്കില്ല. കാറില്‍ നിന്ന് പുക ഉയരുന്നതോടെ കാര്‍ ഓടിച്ചയാള്‍ ഇറങ്ങിയോടുകയായിരുന്നു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ആയഞ്ചേരി ടൗണില്‍ ശനിയാഴ്ച (17.02.2024) രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വടകരയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. മേമുണ്ടയില്‍ നിന്നും കടമേരിയിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബം സഞ്ചരിച്ച വാഹനമാണ് അഗ്നിക്കിരയായത്.

മേമുണ്ട സ്വദേശി രാജേന്ദ്രനും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നത്. മകന്‍ അശ്വിന്‍ രാജാണ് കാര്‍ ഓടിച്ചിരുന്നത്. അസ്വാഭാവികത തോന്നിയപ്പോള്‍ കാര്‍ നിര്‍ത്തുകയും പുക ഉയര്‍ന്നതിന് പിന്നാലെ തീപടരുകയുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Kozhikode News, Car, Caught, Fire, Running, Accident, Passengers, Travel, Fire Force, Kozhikode: Car caught fire while running.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Kozhikode News, Car, Caught, Fire, Running, Accident, Passengers, Travel, Fire Force, Kozhikode: Car caught fire while running.