Temple Festival | കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവം ഡിസംബർ 3 മുതൽ 8 വരെ; ആശംസകളുമായി നടൻ മോഹൻലാലും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും
Dec 1, 2023, 11:45 IST
തൃക്കരിപ്പൂർ: (KasargodVartha) ഉത്തരകേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ പാട്ട് മഹോത്സവം ഡിസംബർ മൂന്ന് മുതൽ എട്ട് വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും. മഹോത്സവത്തിന് നടൻ മോഹൻലാലും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും ആശംസ അറിയിച്ചു.
ഓരോ നാട്ടിൻപുറങ്ങളിലെയും ഉത്സവങ്ങൾ അവിടങ്ങളിലെ കൂട്ടായ്മയ്ക്കുള ശ്രുതി ചേർക്കലാണ്. പൗരാണീകമായ തൃക്കരിപ്പൂർ കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ മൂന്നിന് രാവിലെ 11 മണിക്ക് ഉദിനൂർ ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടുകൂടിയാണ് പാട്ട് മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്.
കാട്ടിലെ പാട്ടും മരക്കലപ്പാട്ടും തുടങ്ങി അനുഷ്ഠാന കർമങ്ങളാൽ സമ്പന്നമായ പാട്ട് മഹോത്സവത്തിന്, പയ്യക്കാൽ മഹിളാ സംഘത്തിന്റെ മെഗാ തിരുവാതിരയും പ്രശസ്ത സിനിമ പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന മ്യൂസികൽ നൈറ്റും അലോഷി നയിക്കുന്ന ഗസൽ സന്ധ്യയും ചെറുതാഴം വിപിൻ രാമചന്ദ്ര മാരാർ നയിക്കുന്ന പഞ്ചാരിമേളവും മാറ്റ് കൂട്ടും. സമാപന ദിവസമായ ഡിസംബർ എട്ടിന് ഇളനീരാട്ടവും കളത്തിലരിയിടലും മാരിക്കളത്തിലേക്ക് എഴുന്നള്ളത്തും നടക്കും.