Kottikkulam ROB | കോട്ടിക്കുളത്ത് പ്ലാറ്റ് ഫോം മുറിച്ച് കടക്കാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയൊരുങ്ങുന്നു; പ്രതീക്ഷയോടെ കാത്തിരിക്കുന്ന മേൽപാല നിർമാണം ടെൻഡർ നടപടിയിലേക്ക്; തുണയായി അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടൽ
Feb 6, 2024, 23:40 IST
കോട്ടിക്കുളം: (KasargodVartha) ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോട്ടിക്കുളം റെയിൽവെ മേൽപാലം യാഥാർഥ്യമാകാൻ വഴിയൊരുങ്ങുന്നു. ടെൻഡർ നടപടിയുമായി മുന്നോട്ട് പോവാനുള്ള അനുമതി ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് റെയിൽവേ പ്ലാറ്റ് ഫോം രണ്ടായി മുറിച്ചു കൊണ്ട് കടന്നു പോകുന്ന റോഡുള്ള ഏക റെയിൽവേ ക്രോസിംഗാണ് കോട്ടിക്കുളം. ഇവിടെ മേൽപാലം നിർമിക്കുന്നതിന് കിഫ്ബി ഏഴ് വർഷങ്ങൾക്ക് മുൻപ് 19.6 കോടി രൂപ അനുവദിച്ചിരുന്നു.
ഡിപിആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ ആര്‍ബിഡിസികെ ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കുകയും മേല്‍പാലം യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വെയുടെ അനുമതിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുകയുമായിരുന്നു. റെയില്‍വെയുടെ സുരക്ഷയെ ബാധിക്കുന്ന ക്രോസിംഗായതിനാല്‍ ഇവിടെ മേല്‍പാലം നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റെയില്‍വെ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാല്‍ റെയില്‍വെ ആനുപാതികമായി പണം വകയിരുത്താതതിനാല്‍ കോട്ടിക്കുളം മേല്‍പാലം യാഥാര്‍ഥ്യമായില്ല.
ഒരു ഘട്ടത്തില്‍ തങ്ങള്‍ ഏറ്റെടുത്ത ഭൂമിക്ക് വില തന്നാല്‍ അനുമതി നല്‍കാമെന്ന റെയില്‍വെയുടെ ആവശ്യത്തിനും സംസ്ഥാന സര്‍കാര്‍ അനുമതി നല്‍കി. എന്നിട്ടും റെയില്‍വെ അനുമതി നല്‍കാതിരിക്കുകയായിരുന്നു. പിന്നീട് കിഫ്‌ബി വന്നതിന് ശേഷമാണ് സംസ്ഥാനത്ത് റെയിൽ ഓവർ ബ്രിഡ്ജുകൾ നിർമിക്കാനുള്ള പൊതു തീരുമാനമെടുത്തത്.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Gulf News, Kottikkulam railway flyover goes to tender, Says C H Kunhambu MLA.