Lightning | കോട്ടയത്ത് ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു
Mar 24, 2024, 08:23 IST
കോട്ടയം: (KasargodVartha) പൊന്‍കുന്നത്ത് ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുമ്പ്‌ലാളിനിക്കല്‍ അശോകന്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലിലാണ് അപകടം. വീട്ടില്‍ ഷേവ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അശോകന് ഇടിമിന്നലേറ്റത്. പരുക്കേറ്റ ഉടന്‍ പൊന്‍കുന്നത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ആശാരിപ്പണിക്കാരനായിരുന്നു. ഭാര്യ: ലത. മക്കള്‍: അരുണ്‍, അശ്വിന്‍.
അതേസമയം, അടുത്ത മണിക്കൂറുകളില്‍ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Kottayam News, Pala News, Man, Died, Lightning, Rain, Local News, Kottayam: Man died after being struck by lightning.