city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Road | കൊപ്പളം അടിപ്പാതയിൽ നിന്നുള്ള യാത്ര ഇനി സുഖകരമാവും; പുഴയോര ലിങ്ക് റോഡ് ഈ വർഷത്തോടെ കോൺക്രീറ്റ് ചെയ്‌ത് ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതർ

മൊഗ്രാൽ: (KasargodVartha) കൊപ്പളം അടിപ്പാത - തീരദേശ ലിങ്ക് റോഡ് ഈ വർഷത്തോടെ കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കാനാവുമെന്ന് വാർഡ് മെമ്പർ ഖൗലത് ബീവി അറിയിച്ചു. 2023-24 വർഷത്തെ കുമ്പള ഗ്രാമപഞ്ചായത്ത് തനത് തുക ഉപയോഗപ്പെടുത്തിയായിരിക്കും റോഡ് പണി പൂർത്തിയാക്കുക. തകർന്നു കിടന്നിരുന്ന തീരദേശ പുഴയോര ലിങ്ക് റോഡ് ഇതിനകം നാല് ലക്ഷം രൂപ ചിലവിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.

Road | കൊപ്പളം അടിപ്പാതയിൽ നിന്നുള്ള യാത്ര ഇനി സുഖകരമാവും; പുഴയോര ലിങ്ക് റോഡ് ഈ വർഷത്തോടെ കോൺക്രീറ്റ് ചെയ്‌ത് ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതർ

ഈ വർഷത്തെ വാർഷിക പദ്ധതിയിൽ വകവരുത്തിയിട്ടുള്ള എട്ട് ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ ആരംഭിക്കും. കൊപ്പളം അടിപ്പാത തുറന്നു കൊടുത്തതിനുശേഷം ലിങ്ക് റോഡ് തകർന്നുകിടക്കുന്നത് കാരണം വാഹനങ്ങൾക്ക് പോകാൻ ഏറെ പ്രയാസമായിരുന്നു. ഇത് ഏറെ വിമർശനങ്ങൾക്കും വഴി വെച്ചിരുന്നു. പിന്നീട് മണ്ണിട്ട് നിരത്തിയിരുന്നു.

ലിങ്ക് റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്യാൻ വലിയ തുക വേണ്ടിവരുമെന്നതിനാൽ ഈയൊരു റോഡിന് ഹാർബർ വകുപ്പിൽ നിന്ന് തുക ലഭ്യമാക്കാൻ വാർഡ് മെമ്പർ ശ്രമം നടത്തിയിരുന്നു. എന്നാൽ തുക ലഭിക്കാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിൽ കുമ്പള ഗ്രാമപഞ്ചായതിൽ നിന്ന് ലഭിക്കുന്ന തനത് തുക ഉപയോഗപ്പെടുത്തി ഘട്ടം ഘട്ടമായി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഖൗലത് ബീവി പറഞ്ഞു.
 
Road | കൊപ്പളം അടിപ്പാതയിൽ നിന്നുള്ള യാത്ര ഇനി സുഖകരമാവും; പുഴയോര ലിങ്ക് റോഡ് ഈ വർഷത്തോടെ കോൺക്രീറ്റ് ചെയ്‌ത് ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതർ

Keywords: Koppalam Underpass, Kasaragod, Malayalam News, Road, Mogral, Costal, Road, Concrete, Ward Member, Harbor, Koppalam Underpassage-River Link Road will be concreted by this year.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia