Arts Fest | നാടകത്തിൽ ജൈത്രയാത്ര തുടർന്ന് എ യു പി സ്കൂൾ ഓലാട്ട്; ഉമ്മച്ചിത്തെയ്യത്തിന്റെ കഥ അരങ്ങിലെത്തി
Dec 8, 2023, 13:01 IST
കാറഡുക്ക: (KasargodVartha) മത സൗഹാർദത്തിന്റേയും, സാഹോദര്യത്തിന്റേയും പ്രതീകമായ ഉമ്മച്ചിത്തെയ്യത്തിന്റെ കഥ നാടകാവിഷ്കാരത്തിലൂടെ കാസർകോട് റവന്യൂ ജില്ലാ കലോത്സവത്തിൽ അരങ്ങിലെത്തി. യുപി വിഭാഗം സംസ്കൃത നാടക മത്സരത്തിൽ കെ കെ എൻ എം എ യു പി സ്കൂൾ ഓലാട്ടാണ് നാടകം അരങ്ങിൽ എത്തിച്ചത്. ജില്ലയിൽ ഒന്നാം സ്ഥാനവും മികച്ച നടനായി ഇതേ നാടകത്തിലെ യോഗ്യാർ നമ്പിടി കഥാപാത്രമായി അവതരിപ്പിച്ച എഴാം തരം വിദ്യാർഥി നിഷിനാഥ് എം വിജയനെയും തിരഞ്ഞെടുത്തു.
ജാതിയുടേയും മതത്തിന്റേയും അതിർവരമ്പില്ലാതെ ജനങ്ങൾ സാഹോദര്യത്തോടെ ജീവിക്കുകയും പണിയെടുക്കുകയും ചെയ്തതിന് തെളിവാണ് ഉമ്മച്ചിത്തെയ്യമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. വ്യത്യസ്തമായ അവതരണ മികവിലൂടെ നാടകം കാണികളുടെ ശ്രദ്ധ ആകർഷിച്ചു. പ്രകാശൻ കരിവെള്ളൂരിന്റെ രചനയിൽ പ്രണവ് ആലക്കാടനും അഭിലാഷ് ബാലനുമാണ് നാടകം സംവിധാനം ചെയ്തത്.
കഴിഞ്ഞ വർഷവും മലയാള - സംസ്കൃത നാടക വേദിയിലെ ജേതാക്കൾ ഓലാട്ട് എ യു പി എസ് തന്നെയായിരുന്നു. വിദ്യാലയത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഹരിനന്ദ് പി, നിഷിനാഥ് എം വിജയൻ, നേഹിദ് ഡി എസ്, പാർത്ഥിവ് എ വി, ആരാധന പി വി, ദിയാലക്ഷ്മി, ദേവനന്ദ എം, വൈഗ പ്രതീഷ്, നിരഞ്ജന എം വി, പാർവണ സുരേഷ് എന്നീ കുട്ടികളാണ് നാടകം അരങ്ങിലെത്തിച്ചത്.