Shops Closed | വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം; ഹോടെലുകളും പണിമുടക്കിയത് ജനങ്ങൾക്ക് ദുരിതമായി; നഗരത്തിൽ പ്രകടനം നടത്തി
Feb 13, 2024, 14:59 IST
കാസര്‍കോട്: (KasargodVartha) സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ നടത്തിയ കടയടപ്പ് സമരം കാസര്‍കോട് ജില്ലയിലും പൂര്‍ണം. പണിമുക്കിയ വ്യാപാരികള്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലായിരുന്നു കടകള്‍ അടച്ചിട്ടത്. എന്നാൽ വ്യാപാര സമിതി സമരത്തില്‍ പങ്കെടുക്കുന്നില്ല. വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ചു വ്യാപാരമന്ത്രാലയം രൂപവത്കരിക്കുക, മാലിന്യം നീക്കം ചെയ്യാനില്ലാത്ത വ്യാപാരസ്ഥാപനങ്ങളെ യൂസര്‍ ഫീ അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഈ ആവശ്യം ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വ്യാപാരികള്‍ മുഴുവനും പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വ്യാപാരികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹോടെലുകളും ബേകറികളും രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്. ഹോടെലിനെ മാത്രം ആശ്രയിച്ച് കഴിയുന്നവര്‍ ഭക്ഷണം ലഭിക്കാതെ ഏറെ ബുദ്ധിമുട്ടി. വ്യാപാരികളുടെ കടയടപ്പ് സമരം മുന്‍കൂട്ടി പ്രഖ്യാപിച്ചതുകൊണ്ട് ജനങ്ങള്‍ അവശ്യസാധനങ്ങള്‍ നേരത്തെ തന്നെ വാങ്ങിവെച്ചതുകൊണ്ട് തെല്ലൊരു ആശ്വാസം ലഭിച്ചിരുന്നു.