city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Short Movie | തെയ്യം പശ്ചാത്തലമായി ഒരു പ്രണയ കഥ! ഒപ്പം കാതലായ ചില ചോദ്യങ്ങളും; 'കാത്തോളാം' റിലീസാകുന്നു

പയ്യന്നൂർ: (KasargodVartha) തെയ്യക്കോലം കെട്ടിയാടുമ്പോൾ ദൈവവും, കോലമഴിച്ചാൽ മനുഷ്യനാവുകയും ചെയ്യുന്ന വൈരുധ്യത്തെ വ്യക്തമായി വരച്ചുകാട്ടുന്നതോടൊപ്പം പ്രണയത്തിൻ്റെ തീവ്രതയും ആവിഷ്ക്കരിക്കുന്ന 'കാത്തോളാം' ഹ്രസ്വ ചിത്രം മീഡിയാ മാസൻസ് മലയാളം യൂ ടൂബ് ചാനലിൽ ഫിബ്രവരി 10ന് 5.30ന് റിലീസാകുന്നു.
  
Short Movie | തെയ്യം പശ്ചാത്തലമായി ഒരു പ്രണയ കഥ! ഒപ്പം കാതലായ ചില ചോദ്യങ്ങളും; 'കാത്തോളാം' റിലീസാകുന്നു

പെൺജീവിതങ്ങൾക്ക് പണ്ടുകാലം തൊട്ട് ചില 'അരുതുകൾ' അല്ലെങ്കിൽ വിലക്കുകൾ സമൂഹം കൽപ്പിച്ച് വെച്ചിട്ടുണ്ട്. അതിപ്പഴും തുടരുന്നുണ്ട്, 'അരുതു'കളെ അതിജീവിക്കുന്ന ഒരു പെണ്ണിന്റെ കഥയാണിത്.

സമൂഹത്തിന്റെ മനസിൽ ഉണ്ടാക്കി വെക്കുന്ന വേലിക്കെട്ടുകളെ, തന്റെ മനസിൽ തളിരിട്ട പ്രണയംകൊണ്ട് പൊളിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിത യാത്രയെ തെയ്യത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.

ഒപ്പം, കാതലായ ചില ചോദ്യങ്ങളും ഉയർത്തിയാണ് ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നത്. സനീഷ് കരിപ്പാലാണ് സംവിധായകൻ. രചന: ചന്ദ്രൻ രാമന്തളി. കാമറ: തരുൺ ഭാസ്ക്കരൻ, എഡിറ്റിങ്: രാഹുൽ ബാബു.

ദീപികദാസ്, ജിതിൻ കണ്ണൻ, ശ്രീ വർഷ , ഗൗതം, പൂജ തുടങ്ങിയവരാണ് അഭിനേതാക്കൾ.
  
Short Movie | തെയ്യം പശ്ചാത്തലമായി ഒരു പ്രണയ കഥ! ഒപ്പം കാതലായ ചില ചോദ്യങ്ങളും; 'കാത്തോളാം' റിലീസാകുന്നു

Keywords: Short Movie., Entertainment, Kasaragod,  Malayalam News, Payyanur, Theyyam, Love, Kaatholaam,  Oppam, 'Katholam' releases on February 10.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia