Money Scam | ധനകാര്യ സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടി മുങ്ങിയ യുവാവിനെ ഇടപാടുകാര്‍ താമസസ്ഥലത്തുനിന്നും പിടികൂടി പൊലീസിനെ ഏല്‍പിച്ചു; സ്റ്റേഷനിലേക്ക് പരാതിക്കാരുടെ പ്രവാഹം
Mar 23, 2024, 17:13 IST
കാസര്‍കോട്: (KasargodVartha) കാസര്‍കോട് പ്രസ് ക്ലബ് ജംങ്ഷനില്‍ ധനകാര്യ സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ തട്ടപ്പിനിരയായവര്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസസ്ഥലത്തുനിന്നും കയ്യോടെ പിടികൂടി. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാഹുല്‍ ചക്രപാണി (45) എന്നയാളെയാണ് ഇടപാടുകാര്‍ പിടികൂടി കാസര്‍കോട് ടൗണ്‍ പൊലീസിന് കൈമാറിയത്.
പൊലീസ് പറയുന്നത്: പ്രതിയെ പിടികൂടിയ വിവരം അറിഞ്ഞതോടെ 30 ഓളം പേര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയിരുന്നു. മംഗ്‌ളൂറിലും കണ്ണൂരിലും ഇയാള്‍ക്ക് ഓഫീസ് ഉണ്ടെന്നാണ് ഇടപാടുകാര്‍ പറയുന്നത്. കാസര്‍കോട് പരിസരത്തുനിന്നുമാത്രം ഒരു കോടിയിലധികം രൂപ ഇയാള്‍ പിരിച്ചെടുത്തതായി വിവരമുണ്ട്. ഇയാളുടെ സ്ഥാപനത്തില്‍ ജോലിക്കായി നിയമിച്ച ജോലിക്കാരികളില്‍നിന്നും ഡെപോസിറ്റായി നല്ലൊരു തുക വാങ്ങിയിരുന്നതായും ആരോപണമുണ്ട്.
ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം വഹിച്ച ഒരു സ്ത്രീ ഇടപാടുകാരുടെ ശല്യം കാരണം നാട്ടിനിന്നുതന്നെ സ്ഥലം വിട്ടതായും വിവരമുണ്ട്. ഇയാളുടെ ഭാര്യ ഓസ്‌ട്രേലിയയില്‍ ജോലിയുള്ളവരാണെന്നും ഇവരുടെ വീട്ടില്‍വെച്ചാണ് രാഹുലിനെ പിടികൂടിയതെന്നുമാണ് ഇടപാടുകാര്‍ പ്രതികരിച്ചത്. പിഗ്മി കളക്ഷന്‍ ഏജന്റുമാരെവെച്ചാണ് ഇയാള്‍ പണം പിരിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasargod News, Bedakam Police Station, Youth, Caught, Financial Scam, Police, Complaint, Kasargod: Youth Caught in Financial Scam.