Seized | കാസര്‍കോട്ട് രണ്ടിടങ്ങളിലായി കാറുകളില്‍ കടത്തുകയായിരുന്ന മയക്കുമരുന്നും കഞ്ചാവുമായി 3 യുവാക്കള്‍ അറസ്റ്റില്‍
Nov 2, 2023, 18:26 IST
കാസര്‍കോട്: (KasargodVartha) രണ്ടിടങ്ങളിലായി നടന്ന പരിശോധനയില്‍ കാറുകളില്‍ കടത്തുകയായിരുന്ന മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യു എം മുഹമ്മദ് മുസ്തഫ (33), കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബി ഹനീഫ (40 ), ടയര്‍ ഫൈസല്‍ എന്ന ഇ ആര്‍ ഫൈസല്‍ (38 ) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്
ബദിയടുക്ക കട്ടത്തടുക്കയില്‍വെച്ച് കെ എല്‍ 60 എസ് 9429 നമ്പര്‍ ഇനോവ കാറില്‍ 10.14 ഗ്രാം എം ഡി എം എ കടത്തുന്നത്തിനിടെയിലാണ് മുഹമ്മദ് മുസ്തഫയെ അറസ്റ്റ് ചെയ്തത്. സീതാംഗോളിയില്‍വെച്ചാണ് കെ എല്‍ 14 ആര്‍ 0540 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 1.38 കിലോ ഗ്രാം കഞ്ചാവുമായാണ് ടയര്‍ ഫൈസലിനെയും ഹനീഫയെയും അറസ്റ്റ് ചെയ്തത്.
പരിശോധനയ്ക്ക് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ജി എ ശങ്കര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മുരളി കെ വി, അശ്‌റഫ് സി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജിത്ത് കെ ആര്‍, നസറുദ്ദീന്‍ എ കെ, ഷിജിത്ത് വി വി, പ്രിഷി പി എസ്, ബാബു വിത്തന്‍ എക്‌സൈസ് ഡ്രൈവര്‍ ക്രിസ്റ്റീന്‍ പി എ, പ്രിവന്റീവ് ഓഫീസര്‍മാരായ മുരളി കെ വി, സാജന്‍ അപ്യാല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നസറുദ്ദീന്‍ എ കെ, നിഖില്‍ പവിത്രന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ കൃഷ്ണപ്രിയ എം വി, ഡ്രൈവര്‍ വിജയന്‍ പി എസ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.