Arrested | ഇരുചക്രവാഹനത്തിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ വയനാട്ടില്‍വെച്ച് പൊക്കി കാസര്‍കോട്ട് എത്തിച്ചു; യുവാവ് അറസ്റ്റില്‍; കവര്‍ചക്കായി സ്‌കൂടര്‍ വാടകയ്‌ക്കെടുത്തത് കര്‍ണാടകയില്‍നിന്ന്, നമ്പര്‍ പ്ലേറ്റും മോഷ്ടിച്ചത്
Mar 23, 2024, 17:07 IST
കാസര്‍കോട്: (KasargodVartha) ഇരുചക്രവാഹനത്തിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ വയനാട്ടില്‍വെച്ച് പൊക്കി കാസര്‍കോട്ട് എത്തിച്ചു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശമ്മാസിനെയാണ് (31) കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ മാര്‍ച് 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12.30 മണിക്ക് വീട്ടിലേക്ക് നടന്നി പോകുന്നതിനിടെ ചൗക്കി ആസാദ് നഗര്‍ പായിച്ചാലിലെ സബിദയുടെ രണ്ട് പവന്‍ സ്വര്‍ണമാല പിടിച്ചുപറിച്ച് രക്ഷപ്പെട്ട കേസിലാണ് ശമ്മാസ് അറസ്റ്റിലായത്. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 10 ഓളം കവര്‍ചാകേസുകള്‍ യുവാവിനെതിരെ നിലവിലുണ്ട്.
കാപ കേസില്‍ അറസ്റ്റിലായി നാടുകടത്തപ്പെട്ട ശമ്മാസ് പിന്നീട് മറ്റൊരു കേസില്‍ ജയിലിലായി അടുത്തിടെയാണ് പുറത്തിറങ്ങിയത്. കര്‍ണാടകയിലെ മടിക്കേരിയില്‍നിന്ന് സ്‌കൂടര്‍ വാടകയ്‌ക്കെടുത്ത് കൊണ്ടുവന്നാണ് പിടിച്ചുപറി നടത്തിയത്. സ്‌കൂടറില്‍ പതിക്കുന്നതിനായി മറ്റൊരു വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്നിരുന്നു. ഇതുപയോഗിച്ചാണ് കവര്‍ച നടത്തിയത്. ജില്ലയിലെ പലഭാഗങ്ങളില്‍ നടന്ന മാല മോഷണ കേസിലും യുവാവിന് പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Accused, Police, Melparamba Police Station, Kasargod Town Police, Arrested, Youth, Wayanad, Theft Case, Gold Snatching, Case, Kasargod: Theft case accused arrested.