VM Muneer | കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാന്‍ അഡ്വ. വി എം മുനീറിനെ മുസ്ലീം ലീഗിന്റെ എല്ലാ പദവികളില്‍നിന്നും നീക്കി
Feb 3, 2024, 10:51 IST
കാസര്‍കോട്: (KasargodVartha) കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാന്‍ അഡ്വ. വി എം മുനീറിനെ മുസ്ലീം ലീഗിന്റെ എല്ലാ പദവികളില്‍ നിന്നും നീക്കി. പാര്‍ടിയോട് ആലോചിക്കാതെ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിന്റെ പേരിലാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
മറ്റ് നടപടികള്‍ തല്‍ക്കാലത്തേക്ക് പാര്‍ടി യോഗം തീരുമാനിച്ചിട്ടില്ല. മൂന്ന് വര്‍ഷത്തിന് ശേഷം നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന പാര്‍ടിയുടെ കരാര്‍ പ്രകാരമുള്ള നിര്‍ദേശത്തിന് പുറമെ കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചത് കടുത്ത അച്ചടക്ക നടപടിയായി വിലയിരുത്തി കൊണ്ടാണ് മുനീറിനെ ഒഴിവാക്കിയിരിക്കുന്നത്.

ജില്ലാ പ്രവര്‍ത്തക സമിതിയംഗം തുടങ്ങി എല്ലാ പദവികളില്‍ നിന്നുമാണ് മുനീറിനെ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, മുനീര്‍ തല്‍ക്കാലം സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
പദവികളില്‍ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച പ്രതികരണം മുനീറില്‍ നിന്നും ലഭിച്ചിട്ടില്ല.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Kasargod News, Kasargod Municipal Corporation, Former Chairman, Adv. VM Muneer, Removed, Muslim League, Kasargod Municipal Corporation Former chairman Adv. VM Muneer removed from all posts of Muslim League.