city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fine Imposed! | പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായി; എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വിവിധ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

കാസര്‍കോട്: (KasargodVartha) പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് മാലിന്യസംസ്‌കരണരംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി.

പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കാഞ്ഞങ്ങാട് സൗത്തിലെ കെ.വി.ആര്‍ മോട്ടോഴ്‌സ്, ആപ്കോ ഹ്യുണ്ടായി, ഡി ആന്റ് ഡി മോട്ടോഴ്‌സ്, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് എന്നീ വാഹന വില്‍പ്പന കേന്ദ്രങ്ങള്‍ക്കും, നീലേശ്വരത്തെ ഹാപ്പി കോംപ്ലക്‌സ്, സിറ്റി പ്ലാസ ഷോപ്പിംഗ് കോംപ്ലക്‌സ്, ആയിഷ ആര്‍ക്കെവ്, റിയാസ് കോംപ്ലക്‌സ്, പരിപ്പുവട വിഭവശാല എന്നീ സ്ഥാപനങ്ങള്‍ക്കും കോടോം ബേളൂര്‍ പഞ്ചായത്തിലെ പാലക്കാലയിലെ സ്വകാര്യ പന്നി ഫാം, കാലിച്ചാനടുക്കത്തെ ഷോപ്പിങ് കോംപ്ലക്‌സ്, മധുര്‍ പഞ്ചായത്തിലെ ഉളിയത്തട്ക്കയിലുള്ള ബാവാസ് കോംപ്ലക്‌സ്, സെന്റര്‍ വണ്‍ ഷോപ്പിങ് കോംപ്ലക്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കും, ഉളിയത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ വാടക ക്വാര്‍ട്ടേഴ്സിനും പിഴ ചുമത്തി.


Fine Imposed! | പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായി; എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വിവിധ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി



മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിനും മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിനും നീലേശ്വരത്തെ യൂണിറ്റി ടവര്‍ എന്ന സ്ഥാപനത്തിന് പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് കോടോം ബേളൂര്‍ ചെറുവാനത്തെ സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിന് പിഴ ചുമത്തി.

നടപടി സ്വീകരിക്കാന്‍ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ക്കും, കോടോം ബേളൂര്‍, മധുര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി. കാഞ്ഞങ്ങാട് നഗരസഭ ക്ലാര്‍ക്ക് കെ.ഷിജു, നീലേശ്വരം നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ആനൂര്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.പി.സുമിത്രന്‍, മധൂര്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് എസ്.സോമശേഖര, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.വി.ഷാജി, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ എം.ടി.പി.റിയാസ്, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗം ഇ.കെ.ഫാസില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Kasargod News, Enforcement Squad, Imposed, Fines, Various Establishments, Waste, Garbage, Contaminated, Kasargod: Enforcement Squad imposed fines on various establishments.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia