city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | ചവറ്റ് കൊട്ടയില്‍ ഉപേക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി; നവ കേരള സദസില്‍ നല്‍കിയ പരാതിക്ക് ഒരു മാസത്തിനുള്ളില്‍ പരിഹാരമാകുന്നു

കാസര്‍കോട്: (KasargodVartha) നവ കേരള സദസ്സില്‍ നല്‍കിയ പരാതിക്ക് ഒരു മാസത്തിനുള്ളില്‍ പരിഹാരമാകുന്നു. ബേക്കല്‍ മൗവ്വല്‍ പള്ളത്തില്‍ റോഡില്‍ ഓവുചാല്‍ നിര്‍മിക്കണമെന്ന് പൊതു പ്രവര്‍ത്തകനായ കരീം പള്ളത്തിലാണ് പരാതി നല്‍കിയത്.

പള്ളിക്കര ഗ്രാമ പഞ്ചായതില്‍ മൂന്നാം വാര്‍ഡില്‍പെട്ട മൗവ്വല്‍ പള്ളം റോഡില്‍ മഴ വെള്ളം ഒഴുകി പോവാന്‍ ഓവുചാല്‍ നിര്‍മിക്കാത്തത് കാരണം മഴക്കാലമായാല്‍ മഴ വെള്ളവും മാലിന്യങ്ങളും സമീപത്തെ നിരവധി വീട്ട് പറമ്പിലേക്ക് ഒഴുകുകയും ടാര്‍ ചെയ്ത റോഡ് തകരുയും ചെയ്യുന്നു. ഇതിന് പരിഹാരം തേടി നിരവധി തവണ ബന്ധപെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നങ്കിലും ഒരു നടവടിയും സ്വീകരിച്ചിട്ടില്ലായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.


Complaint | ചവറ്റ് കൊട്ടയില്‍ ഉപേക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി; നവ കേരള സദസില്‍ നല്‍കിയ പരാതിക്ക് ഒരു മാസത്തിനുള്ളില്‍ പരിഹാരമാകുന്നു

ഈ പദ്ധതി പൂര്‍ത്തിയാല്‍ നവ കേരള സദസില്‍ ലഭിച്ച പരാതികള്‍ ചവറ്റ് കൊട്ടയില്‍ ഇടുന്നുവെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാകും. പഞ്ചായത് ഉദ്യാഗസ്ഥര്‍ വന്ന് സ്ഥലം സന്ദര്‍ശിച്ച് പരാതിക്ക് കഴമ്പുണ്ടെന്ന് കണ്ടതോടെ ഓവുചാല്‍ നിര്‍മിക്കാന്‍ കരാറുകാരെ  ഏല്‍പിച്ചിരിക്കുകയാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Complaint, Filed, Nava Kerala Sadas, Resolved, One Month, Kasargod News, Pallikkara Grama Panchayath, Drainage, Kasargod: Complaint filed in Nava Kerala Sadas is resolved within a month.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia