city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election | ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങി കാസർകോട്ടെ യുഡിഎഫ് നേതൃത്വം; പാർലമെന്റ് മണ്ഡലം കമിറ്റി രൂപവത്കരിച്ചു; ഇൻഡ്യ മുന്നണി രാജ്യം ഭരിക്കുമെന്ന് അബ്ദുർ റഹ്‌മാൻ രണ്ടത്താണി

കാസർകോട്: (KasaragodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങി കാസർകോട്ടെ യു ഡി എഫ് നേതൃത്വം. ഇതിന്റെ ഭാഗമായി കാസർകോട് പാർലമെൻ്റ് മണ്ഡലം യുഡിഎഫ് നേതൃയോഗം മുനിസിപൽ കോൺഫറൻസ് ഹോളിൽ ചേർന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുർ റഹ്‌മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് ശക്തികളുടെ കയ്യിൽ നിന്നും ഇൻഡ്യ രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ് ആസന്നമായ പാർലമെൻ്റ് തിരഞ്ഞെടുപ്പെന്നും ഇൻഡ്യ സഖ്യം അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
  
Election | ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങി കാസർകോട്ടെ യുഡിഎഫ് നേതൃത്വം; പാർലമെന്റ് മണ്ഡലം കമിറ്റി രൂപവത്കരിച്ചു; ഇൻഡ്യ മുന്നണി രാജ്യം ഭരിക്കുമെന്ന് അബ്ദുർ റഹ്‌മാൻ രണ്ടത്താണി

ബീഹാർ, തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ ജനങ്ങൾ കരുത്ത് തെളിയിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ മോദി ഭരണത്തെ താഴെ ഇറക്കാൻ സാധിക്കുമെന്നും അബ്ദുർ റഹ്‌മാൻ രണ്ടത്താണി കൂട്ടിച്ചേർത്തു. ചെയർമാൻ സി ടി. അഹ്‌മദ് അലി അധ്യക്ഷത വഹിച്ചു. ജെനറൽ കൺവീനർ എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.

സോണി സെബാസ്റ്റ്യൻ, രാജ് മോഹൻ ഉണ്ണിത്താൻ എം പി, പി.കെ.ഫൈസൽ, എ അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്റഫ് എംഎൽഎ, മാർട്ടിൻ ജോർജ്, സൈമൺ അലക്സ്, അഡ്വ. ഗോവിന്ദൻ നായർ, കെ പി കുഞ്ഞിക്കണ്ണൻ, കെ നീലകണ്ഠൻ, ജെറ്റോ ജോസഫ്, പി എം മുനീർ ഹാജി, ഹരീഷ് ബി നമ്പ്യാർ, ഹകീം കുന്നിൽ, രവീന്ദ്രൻ, രവികുളങ്ങര, മധു മണിയാട്ട്, ബാലകൃഷ്ണൻ പെരിയ, എം പി ഉണ്ണികൃഷ്ണൻ, എ പി യൂസഫലി, കെ വി കൃഷ്ണൻ സംസാരിച്ചു.

യോഗത്തിൽ കാസർകോട് പാർലമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.

സി ടി അഹ്‌മദ് അലി, എം നാരയണൻകുട്ടി, സൈമൺ അലക്സ് (രക്ഷാധികാരികൾ), കല്ലട്ര മാഹിൻ ഹാജി (ചെയർമാൻ), പി കെ ഫൈസൽ, മാർട്ടിൻ ജോർജ് (ജെനറൽ കൺവീനർമാർ), എ ഗോവിന്ദൻ നായർ (കൺവീനർ), അഡ്വ. ഗോവിന്ദൻ നായർ (സെക്രടറി), കെ.പി. കുഞ്ഞിക്കണ്ണൻ (ട്രഷറർ).

സ്റ്റിയറിംഗ് കമിറ്റി അംഗങ്ങൾ: സി ടി അഹ്‌മദ് അലി, കല്ലട്ര മാഹിൻ ഹാജി, എ അബ്ദുർ റഹ്‌മാൻ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, എകെഎം. അഷറഫ് എം. എൽ.എ., പി.കെ. ഫൈസൽ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ.ടി. സഹദുള്ള, ഹക്കിം കുന്നിൽ, വി.കെ.പി. ഹമീദലി, കെ.നീലകണ്ഠൻ, എ.ഗോവിന്ദൻ നായർ, പി.എം. മുനീർ ഹാജി, അഡ്വ: ഗോവിന്ദൻ നായർ, ബാലകൃഷ്ണ കൃഷ്ണൻ പേരിയ, അബ്ദുൽ റഹ്മാൻ വൺ ഫോർ, ടി.എ.മൂസ, എം.ബി.യൂസുഫ്, എ.പി. ഉണ്ണികൃഷ്ണൻ, കെ.ഇ.എ. ബക്കർ, ഹരീഷ് പി നമ്പ്യാർ, എ.എം.കടവത്ത്, ജെറ്റോ ജോസഫ്, അഡ്വ. എൻ.എ. ഖാലിദ്, വി. രവീന്ദ്രൻ, ആൻറക്സ് ജോസഫ്, കെ.വി. മുഹമ്മദലി, രവി കുളങ്ങര, സുഹൈൽ, മധു മണിയാട്ട്.

പബ്ലിസിറ്റി കമ്മിറ്റി: ടി.സി.എ. റഹ്മാൻ (ചെയർമാൻ), സി.വി. ജെയിംസ് ( കൺവീനർ). നിയമസഹായ സമിതി: അഡ്വ. കെ.കെ. രാജേന്ദ്രൻ (ചെയർമാൻ), അഡ്വ. എൻ.എ. ഖാലിദ് (കൺവീനർ), അഡ്വ. ബെന്നി സെബാസ്റ്റ്യൻ, അഡ്വ. സക്കീർ അഹമ്മദ്, അഡ്വ. ജിതേഷ് ബാബു, അഡ്വ.ഫൈസൽ, അഡ്വ.ശ്രീജിത്ത് മാടക്കൽ, അഡ്വ. ശംസുദ്ദീൻ, അഡ്വ. പി.വി. സുരേഷ്, അഡ്വ. മുഹമ്മദ് ശാഫി.
  
Election | ലോക്‌സഭ തിരഞ്ഞെടുപ്പിനൊരുങ്ങി കാസർകോട്ടെ യുഡിഎഫ് നേതൃത്വം; പാർലമെന്റ് മണ്ഡലം കമിറ്റി രൂപവത്കരിച്ചു; ഇൻഡ്യ മുന്നണി രാജ്യം ഭരിക്കുമെന്ന് അബ്ദുർ റഹ്‌മാൻ രണ്ടത്താണി

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod: UDF leadership preparing for Lok Sabha elections.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia