Accidental Death | നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു; 2 പേർക്ക് പരുക്ക്; അപകടം തെയ്യം കെട്ട് കണ്ട് മടങ്ങുന്നതിനിടെ
Feb 18, 2024, 10:54 IST
പെരിയ: (KasargodVartha) കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. തായന്നൂർ ചേരളം പുതിയപുരയിൽ വീട്ടിലെ രഘുനാഥ് (52), തായന്നൂർ ചപ്പാരപ്പടവിലെ രാജേഷ് (35) എന്നിവരാണ് മരിച്ചത്. തായന്നൂർ തേരംകല്ലിലെ രാഹുൽ (35), രാജേഷ് (37) എന്നിവരെ ഗുരുതര പരുക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ ഒന്നര മണിയോടെ പെരിയ കേരള കേന്ദ്ര സർവകലാശാലക്ക് സമീപമാണ് അപകടം സംഭവിച്ചത്. പെരിയയിൽ തെയ്യം കെട്ട് കണ്ട് കാഞ്ഞങ്ങാട് ഭാഗത്തേക്ക് മടങ്ങുന്നതിനിടെ റോഡരികിലുള്ള ഡിവൈഡറിൽ തട്ടി കാർ താഴേക്ക് മറിയുകയായിരുന്നു. ദേശീയ പാത നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് കാർ മറിഞ്ഞത്.
< !- START disable copy paste -->
ഞായറാഴ്ച പുലർച്ചെ ഒന്നര മണിയോടെ പെരിയ കേരള കേന്ദ്ര സർവകലാശാലക്ക് സമീപമാണ് അപകടം സംഭവിച്ചത്. പെരിയയിൽ തെയ്യം കെട്ട് കണ്ട് കാഞ്ഞങ്ങാട് ഭാഗത്തേക്ക് മടങ്ങുന്നതിനിടെ റോഡരികിലുള്ള ഡിവൈഡറിൽ തട്ടി കാർ താഴേക്ക് മറിയുകയായിരുന്നു. ദേശീയ പാത നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് കാർ മറിഞ്ഞത്.
Keywords: Accident, Obituary, Malayalam News, Kasaragod, Periya, Car, Dead, Injury, Thayannur, Chapparapadavu, Mangalore, Kerala, University, Kanhangad, Divider, National, High-way, Kasaragod: Two died as car falls into pit on road.