city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Championships | സംസ്ഥാന ഫെന്‍സിങ് ചാംപ്യൻഷിപിൽ നേട്ടമെഴുതിയ കാസർകോട്ടെ താരങ്ങൾ പുതിയ പ്രതീക്ഷകളുമായി ദേശീയ മത്സരത്തിലേക്ക്

കാസർകോട്: (KasargodVartha) തിരുവനന്തപുരം പെരിങ്ങമല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 17, 18 തീയതികളില്‍ നടന്ന 25-ാമത് സംസ്ഥാന സബ് ജൂനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൈവരിച്ച കാസർകോട്ടെ താരങ്ങൾ പുതിയ പ്രതീക്ഷകളുമായി ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക്. സംസ്ഥാനത്ത് കാസര്‍കോട് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
  
Championships | സംസ്ഥാന ഫെന്‍സിങ് ചാംപ്യൻഷിപിൽ നേട്ടമെഴുതിയ കാസർകോട്ടെ താരങ്ങൾ പുതിയ പ്രതീക്ഷകളുമായി ദേശീയ മത്സരത്തിലേക്ക്

റൈഫാനത് അമാന, അനെയ്ത നമ്പ്യാര്‍, മുഹമ്മദ് റൈഹാന്‍ എന്നീ ഫെന്‍സിങ് താരങ്ങളാണ് 2024 മാര്‍ച്ച് 25 മുതല്‍ 28 വരെ ആന്ധ്രാപ്രദേശില്‍ നടക്കുന്ന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയത്. എപ്പേ പെണ്‍കുട്ടികളുടെ ഗ്രൂപ്പ് ഇനത്തില്‍ അമാന, അനെയ്ത നമ്പ്യാര്‍, ഡി അനുഷ്‌ക തുടങ്ങിയവര്‍ സ്വര്‍ണ മെഡല്‍ നേടിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ അമാന വെള്ളി മെഡലും അനെയ്ത നമ്പ്യാര്‍ വെങ്കലമെഡലും കരസ്ഥമാക്കി.

മുഹമ്മദ് റൈഹാന്‍, സുജയ് കൃഷ്ണ, ടി.എം.മുഹമ്മദ് ഹനാന്‍ എന്നിവരടങ്ങുന്ന ആണ്‍കുട്ടികളുടെ ഫെന്‍സിങ് സാബര്‍ ഗ്രൂപ്പിനത്തില്‍ വെങ്കല മെഡലും കുട്ടികളുടെ ഫെന്‍സിങ് ഫോയില്‍ ഗ്രൂപ്പിനത്തില്‍ തന്‍വീര്‍ അലി, മുഹമ്മദ് സുല്‍ത്താന്‍, മുഹമ്മദ് ഷുജ തുടങ്ങിയവര്‍ വെങ്കല മെഡലുകളും കരസ്ഥമാക്കിയാണ് കാസര്‍കോട് ജില്ലാ സബ് ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്.

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‌സിലിന്റെ കീഴില്‍ ഖേലോ ഇന്ത്യ ഡേ ബോര്‍ഡിങ് സ്‌കീം പ്രകാരം 2022ല്‍ ആണ് ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമി കേന്ദ്രമായി ഫെന്‍സിങ് ട്രെയിനിങ് ആരംഭിച്ചത്. പി.ടി.എം.എ.യു.പി സ്‌കൂള്‍ ബെദിര, ടി.ഐ.എച്ച്.എസ്.എസ്.നായന്മാര്‍മൂല, ചിന്മയ വിദ്യാലയ വിദ്യാനഗര്‍, കേന്ദ്രിയ വിദ്യാലയം നമ്പര്‍ ടു വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് രാവിലെയും വൈകിട്ടുമായി ഉദയഗിരിയിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നല്‍കി വരുന്നത്. ഡോണ മരിയ ടോം ആണ് ഫെന്‍സിങ് പരിശീലക. കാസര്‍കോടിന്റെ ഈനേട്ടത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ കായിക താരങ്ങളെ അഭിനന്ദിച്ചു.
  
Championships | സംസ്ഥാന ഫെന്‍സിങ് ചാംപ്യൻഷിപിൽ നേട്ടമെഴുതിയ കാസർകോട്ടെ താരങ്ങൾ പുതിയ പ്രതീക്ഷകളുമായി ദേശീയ മത്സരത്തിലേക്ക്

Keywords: News, Top-Headlines, News-Malayalam-News, Kerala, Kerala-News, Kasaragod-News, Kasaragod stars with new hopes in fencing championship.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia