Police Warning! | വിവാഹ ആഘോഷ ആഭാസത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് കാസര്‍കോട് പൊലീസ്! നമ്പര്‍ പ്ലേറ്റ് മറച്ചുള്ള വാഹന റാലിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റോഡില്‍ പടക്കം പൊട്ടിക്കലും കര്‍ശനമായി തടയും; പൊതുജനങ്ങള്‍ വീഡിയോ പകര്‍ത്തി അയക്കണമെന്ന് ജില്ലാ പൊലീസ് മേധാവി
Jan 22, 2024, 23:53 IST
കാസര്‍കോട്: (KasargodVartha) വിവാഹ ആഘോഷ ആഭാസത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. റോഡ് പൊതുഗതാഗതത്തിനും ജനസഞ്ചാരത്തിനും ഉള്ളതാണ്. അത് തടസപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ല. വിവാഹാഘോഷത്തിന്റെ ഭാഗമായി റോഡില്‍ ബാൻഡ് മേളവും പടക്കം പൊട്ടിക്കലും ബൈക് റേസിങും നമ്പര്‍ പ്ലേറ്റ് മറച്ചുള്ള വാഹന റാലിയും നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വീഡിയോ പകര്‍ത്തി പൊലീസിന് അയച്ചുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ അയക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ടില്ല. വരനെ രാത്രിയില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി കറക്കുന്ന പതിവ് നിലനില്‍ക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലും പൊലീസിന്റെ ശ്രദ്ധ ഉണ്ടാകും. വിവാഹചടങ്ങുകള്‍ പവിത്രമായി തന്നെ നടത്താന്‍ മുതിര്‍ന്നവര്‍ യുവാക്കളെ ഉപദേശിക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ബൈക് റേസിങ് നടത്തുന്നത് ബൈക് ഓടിക്കുന്നവരുടെയും കാല്‍നടയാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവന് ഒരേപോലെ ഭീഷണിയാണ്. ഇത്തരം കാര്യങ്ങളില്‍ നിന്ന് യുവാക്കള്‍ മാറി നില്‍ക്കണം.
കുട്ടികള്‍ ബൈക് ഓടിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ട് കുട്ടികളാണ് അടുത്തിടെ ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടത്തില്‍ മരിച്ചത്. ഡ്യൂടിക്ക് പോകുകയായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും അപകടത്തില്‍ പരുക്കേറ്റിരുന്നു. കുട്ടികള്‍ ബൈക് ഓടിച്ചതിന് ജില്ലയില്‍ 300 കേസുകള്‍ ഒരു വര്‍ഷത്തിനിടെ റിപോർട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന മാതാപിതാക്കള്‍ക്കെതിരെയും ആര്‍ സി ഉടമകള്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പിഴയും മൂന്ന് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ കൊടുക്കുന്നത്.
അപകടം വരുത്തിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷപോലും ലഭിക്കില്ല. ഇത് കൂടാതെ ലക്ഷങ്ങള്‍ പിഴ തുകയായി അടക്കേണ്ടിയും വരും. പിതാവ് വിദേശത്തുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും മാതാവോ മറ്റ് രക്ഷിതാക്കളോ വാഹനമോടിക്കാന്‍ നല്‍കരുത്. രാത്രിയിലും സ്‌കൂള്‍ കോളജ് സമയങ്ങളിലും ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് രണ്ടും മൂന്നും പേരെ കയറ്റി ബൈകുകള്‍ ചീറിപ്പായുന്നത്. ഇത്തരക്കാരെ പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod police said that action will be taken against bad wedding celebrations.