city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pattayamela | കാസര്‍കോട്ട് 1144 പേര്‍ക്ക് കൂടി പട്ടയം വിതരണം ചെയ്യും; പട്ടയമേള ഫെബ്രുവരി 22ന്

കാസര്‍കോട്: (KasargodVartha) ജില്ലയില്‍ 1144 പേര്‍ക്ക് കൂടി പട്ടയം വിതരണം ചെയ്യുമെന്ന് കലക്ടര്‍ കെ ഇമ്പശേഖർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലാൻഡ് ട്രിബ്യൂണല്‍ വഴി ലഭിച്ച അപേക്ഷകരുടെ അടിസ്ഥാനത്തില്‍ 868 പേര്‍ക്കും ലാൻഡ് ട്രിബ്യൂണല്‍ ദേവസ്വം വഴി ലഭിച്ച 66 അപേക്ഷകര്‍ക്കും എല്‍ എ (റൂള്‍ 164) വഴി 148 പേര്‍ക്കും എല്‍ എ (റൂള്‍ 1995) പ്രകാരം ഒമ്പത് പേര്‍ക്കും വനഭൂമിയിലെ 31 പേര്‍ക്കും ലാൻഡ് ബാങ്കില്‍ നിന്ന് മൂന്ന് പേര്‍ക്കും മിച്ചഭൂമിയില്‍ നിന്ന് 19 പേര്‍ക്കുമടക്കം 1144 പേര്‍ക്കാണ് സംസ്ഥാന പട്ടയ മേളയുടെ ഭാഗമായി ഫെബ്രുവരി 22ന് കാസര്‍കോട് മുനിസിപല്‍ ടൗണ്‍ ഹോളില്‍ രജിസ്‌ട്രേഷന്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ പട്ടയം വിതരണം ചെയ്യുന്നത്.

Pattayamela | കാസര്‍കോട്ട് 1144 പേര്‍ക്ക് കൂടി പട്ടയം വിതരണം ചെയ്യും; പട്ടയമേള ഫെബ്രുവരി 22ന്

ജില്ലയിലെ നാല് താലൂകുകളിലായി 11953 അപേക്ഷകളാണ് നാളിതുവരെയായി ലഭിച്ചിട്ടുള്ളത്. ഇതില്‍ 6018 അപേക്ഷകള്‍ തീര്‍പ്പാക്കിയതായും ശേഷിക്കുന്ന 5935 അപേക്ഷകളില്‍ നടപടി സ്വീകരിച്ചുവരികയാണെന്നും കലക്ടര്‍ പറഞ്ഞു. എല്ലാ മാസവും വിലേജ് ഓഫീസര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും യോഗം വിളിച്ച് നടപടി പുരോഗതി വിലയിരുത്തുന്നുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. ഹൊസ്ദുര്‍ഗ് താലൂകിലെ പുല്ലൂര്‍, മടിക്കൈ, ബാര, പനയാല്‍, പെരിയ, പേരോല്‍ തുടങ്ങിയ വിലേജുകളിലായി 2164 അപേക്ഷകളും കാസര്‍കോട് താലൂകിലെ ബദിയടുക്ക, ബേള, അഡൂര്‍, മുളിയാര്‍, ചെങ്കള, തെക്കില്‍, ബേഡഡുക്ക, പാടി, തുടങ്ങിയ വിലേജുകളിലായി 1889 അപേക്ഷകളും (ആകെ 4053) റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ബാക്കിയുള്ളതാണെന്നും കലക്ടര്‍ പറഞ്ഞു. ഇവ വിലേജുകളിലെ ഡിജിറ്റല്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ അതി ദരിദ്രരുടെ ലിസ്റ്റില്‍ പട്ടയമില്ലാത്ത 252 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതില്‍ ഭൂരഹിതരായവര്‍ 117 പേരാണ്. ഇതില്‍ 77 പേര്‍ക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും 43 പേര്‍ക്ക് 22ന് നടക്കുന്ന പട്ടയ മേളയില്‍ പട്ടയം അനുവദിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പട്ടികവര്‍ഗത്തില്‍പ്പെട്ട 206 ഭൂരഹിതരെ കണ്ടെത്തിയതായും ഇതില്‍ 67 പേര്‍ക്ക് പുനഃരധിവാസ പദ്ധതി പ്രകാരം പട്ടയം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വിശദീകരിച്ചു. അവശേഷിക്കുന്നവര്‍ക്ക് ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 21 ഏകര്‍ സ്ഥലം വിലക്കുവാങ്ങുന്നതിനുളള നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 2021 മെയ് മാസത്തിനുശേഷം ഈ പട്ടിക മേഖല വരെ 3815 പേര്‍ക്കാണ് ജില്ലയില്‍ പട്ടയം അനുവദിച്ചിട്ടുള്ളത്.

Pattayamela | കാസര്‍കോട്ട് 1144 പേര്‍ക്ക് കൂടി പട്ടയം വിതരണം ചെയ്യും; പട്ടയമേള ഫെബ്രുവരി 22ന്

Keywords: News, Kerala, Kasaragod, Pattayamela, Crime, Malayalam News, Media Cnference, Land Bank Project, Collector, Kasaragod: Pattaya Mela on February 22.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia