city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Water Project | 11 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുമായി കാസർകോട് നഗരസഭ; പ്രവൃത്തിയുടെ ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു

കാസർകോട്: (KasaragodVartha) നഗരസഭയുടെ 11 കോടി രൂപയുടെ 'കുടിനീർ' കുടിവെള്ള പദ്ധതി (അമൃത് 2.0) പ്രവൃത്തിയുടെ ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു. നഗരസഭയിൽ കുടിവെള്ളത്തിന് ഏറ്റവും ദൗർലഭ്യം നേരിടുന്ന കടപ്പുറം ഭാഗത്തെ 11 വാർഡുകളിലെ 2500 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ സൗജന്യ കുടിവെള്ള കണക്ഷൻ ലഭ്യമാവും.
  
Water Project | 11 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുമായി കാസർകോട് നഗരസഭ; പ്രവൃത്തിയുടെ ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു

കൂടാതെ കുടിനീർ കുടിവെള്ള പദ്ധതിയുടെ (അമൃത് 2.0) വിപുലീകരണവുമായി ബന്ധപ്പെട്ട് 7.42 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഇത് ലഭ്യമാകുന്നതോടു കൂടി കൂടുതൽ ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു നൽകാനാകും. നഗരത്തിലെ കുടിവെള്ള ക്ഷാമം നേരിടുന്ന എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷനുകൾ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു.

ചടങ്ങിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി ജസ്റ്റിൻ പി.എ. റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആർ, രജനി കെ, കൗൺസിലർ പി രമേഷ്, അമൃത് ഉദ്യോഗസ്ഥൻ മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ എഞ്ചിനീയർ ദിലീഷ് എൻ.ഡി നന്ദി പറഞ്ഞു.

Keyworsd:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod Municipality with Rs 11 crore drinking water project.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia