city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

T Ranjith | 'കേരളത്തില്‍ നടക്കുന്നത് കേന്ദ്രം നല്‍കിയ വികസനം മാത്രം'; കാസര്‍കോട് എം പി വട്ടപൂജ്യമാണെന്നും ബിജെപി സംസ്ഥാന സെക്രടറി ടി രഞ്ജിത്

കാസര്‍കോട്: (KasargodVartha) കേരളത്തില്‍ നടക്കുന്നത് കേന്ദ്രം നല്‍കിയ വികസനം മാത്രമാണെന്ന് ബിജെപി. സംസ്ഥാന സെക്രടറി ടി രഞ്ജിത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേരളത്തില്‍ ഒരു വികസനവും നടക്കുന്നില്ലെന്ന് രഞ്ജിത്ത് കുറ്റപ്പെടുത്തിയത്.
  
T Ranjith | 'കേരളത്തില്‍ നടക്കുന്നത് കേന്ദ്രം നല്‍കിയ വികസനം മാത്രം'; കാസര്‍കോട് എം പി വട്ടപൂജ്യമാണെന്നും ബിജെപി സംസ്ഥാന സെക്രടറി ടി രഞ്ജിത്

കേരളത്തില്‍ എന്തെങ്കിലും വികസനം നടക്കുന്നുണ്ടെങ്കില്‍ അത് കേന്ദ്രത്തിന്റെ പദ്ധതിയാണ്. വന്ദേഭാരത് എക്‌സ്പ്രസ്, തലപ്പാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയപാത വികസനം തുടങ്ങി എല്ലാ പദ്ധതികളും കേന്ദ്രം നല്‍കിയത് മാത്രമാണ്. കേരളത്തിന്റേതായ ഒരു വികസന പദ്ധതിയും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കുററപ്പെടുത്തി.

കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വട്ടപൂജ്യമാണെന്നും രഞ്ജിത് പറഞ്ഞു. അദ്ദേഹത്തിന്റേതായ ഒരു വികസന പ്രവര്‍ത്തനവും മണ്ഡലത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്റെ മിടുക്കുകൊണ്ട് കിട്ടിയതാണെന്ന് പറഞ്ഞ് നടക്കുകയാണ് എം പി എന്നും അദ്ദേഹം ആരോപിച്ചു.

Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod MP is zero, says BJP State Secretary T Ranjith.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia