Election | ഒരുപടി മുന്നേ എൽഡിഎഫ്; കാസർകോട്ട് ഇടത് സ്ഥാനാർഥിയുടെ വോട് തേടിയുള്ള പര്യടനം ചൊവ്വാഴ്ച മുതൽ ആരംഭിക്കും; തുടക്കം കയ്യൂരിൽ നിന്ന്
Feb 26, 2024, 19:49 IST
കാസർകോട്: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പ്രചാരണത്തിൽ മേൽക്കൈ നേടാൻ എൽഡിഎഫ്. കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ വോട് അഭ്യർഥിച്ചുള്ള പര്യടനത്തിന് ചൊവ്വാഴ്‌ച (ഫെബ്രുവരി 27) തുടക്കം കുറിക്കും. കാസർകോട്ട് സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്ററാണ് ജനവിധി തേടുന്നത്.
കയ്യൂർ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ പകൽ 3.15 ന് പുഷ്പചക്രം സമർപ്പിച്ച് ആദരാജ്ഞലികൾ അർപ്പിച്ചാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിന് തുടക്കം കുറിക്കുക. തുടർന്ന് ചീമേനി, പാടിച്ചാലിലെ മുനയൻകുന്ന്, കോറോം, പെരളം, കരിവെള്ളൂർ രക്തസാക്ഷി സ്മൃതി മണ്ഡപങ്ങൾ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിക്കും. അതിന് ശേഷം കരിവെള്ളൂർ പെരളം പഞ്ചായതിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചും വ്യക്തികളെ നേരിൽ കണ്ടും വോട്ടഭ്യർഥിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീശ് ചന്ദ്രൻ പറഞ്ഞു.
തുടർന്ന് കല്യാശ്ശേരി (ഫെബ്രുവരി 28), കാസർകോട് (29), പയ്യന്നൂർ (മാർച് ഒന്ന്), മഞ്ചേശ്വരം (രണ്ട്), തൃക്കരിപ്പൂർ (മൂന്ന്), ഉദുമ (നാല്), കാഞ്ഞങ്ങാട് (അഞ്ച്) എന്നിങ്ങനെ നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാപനങ്ങൾ സന്ദർശിക്കുകയും വിവിധ മേഖലകളിലെ വ്യക്തികളെ കാണുകയും ചെയ്യും. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും വരും ദിവസങ്ങളിൽ സജീവമാകും.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok Sabha Polls, Malayalam News, CPM, LDF, MV Balakrishnan Master, Kasaragod: Left candidate's election camapiagn will start from Tuesday. < !- START disable copy paste -->