city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NGO association | കാസർകോട് കലക്ടറുടെ പ്രസ്താവന ജീവനക്കാരോടുള്ള അവഹേളനമെന്ന് എൻ ജി ഒ അസോസിയേഷൻ

കാസർകോട്: (KasargodVartha) ജീവനക്കാർ ഉറങ്ങുമ്പോഴും ശമ്പളം വാങ്ങുന്നുവെന്നും ഞായറാഴ്ചകളിലും അവർക്ക് ശമ്പളം നൽകുന്നുവെന്നുമുള്ള ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ പ്രസ്താവന പൊതുസമൂഹത്തിനിടയിൽ ജീവനക്കാർക്ക് അവമതിപ്പ് ഉണ്ടാക്കുന്ന നിലപാടാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ആരോപിച്ചു.
 
NGO association | കാസർകോട് കലക്ടറുടെ പ്രസ്താവന ജീവനക്കാരോടുള്ള അവഹേളനമെന്ന് എൻ ജി ഒ അസോസിയേഷൻ

24 മണിക്കൂറും ജോലി ചെയ്യാൻ സർകാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെങ്കിലും അവർക്ക് നിയമപ്രകാരം അനുവദിക്കപ്പെട്ട അവധിയും ഡ്യൂടി സമയവും നിശ്ചയിച്ചിട്ടുള്ളത് അറിയാതെയാണോ ഐഎഎസുകാരനായ കലക്ടർ ഇത്തരത്തിൽ പൊതുസമൂഹത്തിനുമുന്നിൽ പ്രതികരിക്കുന്നതെന്ന് എൻ ജി ഒ അസോസിയേഷൻ ജെനറൽ സെക്രടറി എ എം ജഅഫർഖാൻ ചോദിച്ചു.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ജീവനക്കാർക്കുണ്ട്. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് കലക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജീവനക്കാരുടെ മനോവീര്യം തകർത്ത പ്രസ്താവന കലക്ടർ തിരുത്തണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സംഘടന നിർബന്ധിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Keywords: NGO,Collector,Association,Kasaragod,Insulting,Sunday,Government,Employes,Statement,Job Kasaragod collector's statement is insulting employees: NGO association
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia