city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

What a Change | 'മത്സരാധിഷ്ഠിതമായി ഉന്നത വിദ്യാഭ്യാസം മാറണം'; പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ ഇനി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്ന് സ്‌പീകർ എ എൻ ശംസീർ; കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ സ്‌റ്റേജിനങ്ങൾക്ക് തുടക്കമായി

മുന്നാട്‌: (KasargodVartha) മത്സരാധിഷ്ഠിതമായി ഉന്നത വിദ്യാഭ്യാസം മാറണമെന്നും പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ ഇനി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്നും സ്‌പീകർ എ എൻ ശംസീർ പറഞ്ഞു. മുന്നാട്‌ പീപിൾസ്‌ സഹകരണ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ സ്‌റ്റേജിനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  
What a Change | 'മത്സരാധിഷ്ഠിതമായി ഉന്നത വിദ്യാഭ്യാസം മാറണം'; പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ ഇനി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്ന് സ്‌പീകർ എ എൻ ശംസീർ; കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ സ്‌റ്റേജിനങ്ങൾക്ക് തുടക്കമായി

സർകാർ നിയന്ത്രണത്തിൽ അത്തരം സ്ഥാപനം വേണമെന്നാണ്‌ അഭിപ്രായം. ചില ഘട്ടങ്ങളിൽ നമ്മുടെ സർവകലാശാലകൾ കുട്ടികളെ മറക്കുന്നു. അത് മറികടക്കാൻ മത്സരാധിഷ്ഠിതമായി ഉന്നത വിദ്യാഭ്യാസം മാറണമെന്നും വികസന കാര്യത്തിലും അത്തരം നയമാണ്‌ പിന്തുടരേണ്ടതെന്നും സ്പീകർ കൂട്ടിച്ചേർത്തു. സിഎമിൽ (മുഖ്യമന്ത്രി) നിന്നും പി എം (പ്രധാനമന്ത്രി) ആയ നരേന്ദ്രമോഡി വീണ്ടും സി എം (ക്ലർജിമാൻ– പൂജാരി) ആയി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. വൈസ് ചാൻസിലർ പ്രൊഫ. ബിജോയ് നന്ദൻ ആമുഖ പ്രഭാഷണം നടത്തി. എം രാജ​ഗോപാലൻ എംഎൽഎ, ജില്ലാ പ‍ഞ്ചായത് പ്രസിഡന്റ് പി ബേബി, അഭിനേതാക്കളായ ചിത്ര നായർ, ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർ മുഖ്യാതിഥികളായി. ഡോ. എ അശോകൻ, ഡോ. രാഖി രാഘവൻ, ഡോ. ടി പി അശ്റഫ്, ഡോ പ്രമോദ് വെള്ളച്ചാൽ, എം സി രാജു, ഡോ. ടി പി നഫീസ ബേബി, ബ്ലോക് പഞ്ചായത് പ്രസിഡന്റുമാരായ സിജി മാത്യു, കെ മണികണ്ഠൻ, പഞ്ചായത് പ്രസിഡന്റുമാരായ എം ധന്യ, മുരളി പയ്യങ്ങാനം, പ്രിൻസിപൽ ഡോ. സി കെ ലൂക്കോസ്, ഡോ അബ്ദുൽ റഫീഖ്, ഇ പത്മാവതി, ബിപിൻ രാജ് പായം, കെ കരുണാകരൻ, മുഹമ്മദ് ഫവാസ്, അനന്യ ആർ ചന്ദ്രൻ, കെ സൂര്യജിത്ത്, കെ പ്രജിന എന്നിവർ സംസാരിച്ചു.
  
What a Change | 'മത്സരാധിഷ്ഠിതമായി ഉന്നത വിദ്യാഭ്യാസം മാറണം'; പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ ഇനി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്ന് സ്‌പീകർ എ എൻ ശംസീർ; കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ സ്‌റ്റേജിനങ്ങൾക്ക് തുടക്കമായി

യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ടി പി അഖില സ്വാ​ഗതവും ജെനറൽ സെക്രടറി ടി പ്രതിക് നന്ദിയും പറഞ്ഞു. കലോത്സവ സ്വാ​ഗത ​നൃത്തത്തിന്റെ അണിയറയിലുള്ള സി രാമചന്ദ്രൻ, രാകേഷ് പറയംപള്ളം, നിധീഷ് ബേഡകം, നീതു രാകേഷ്, രാമചന്ദ്രൻ വേലേശ്വരം എന്നിവർക്ക് ഉപഹാരം നൽകി.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Kannur University Arts Festival: Stage items begins

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia