Arts Fest | കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന് മുന്നാട് ഒരുങ്ങി; ബുധനാഴ്ച സ്‌റ്റേജിതര മത്സരങ്ങൾ; 9ന് സ്റ്റേജിനങ്ങൾക്ക് തുടക്കമാവും; 105 കോളജിൽ നിന്നായി 6000ലേറെ പ്രതിഭകൾ മാറ്റുരക്കും; വേദികളുടെ പേര് ഭരണഘടനയുടെ സത്ത ഉൾക്കൊള്ളുന്ന വാക്കുകൾ!
Feb 6, 2024, 23:26 IST
കാസർകോട്: (KasargodVartha) കണ്ണൂർ സർവകലാശാലയുടെ ഈ അധ്യയനവർഷത്തെ കലോത്സവം ബുധനാഴ്‌ച മുതൽ ഞായറാഴ്‌ച വരെ (ഫെബ്രുവരി ഏഴ് മുതൽ 11 വരെ) മുന്നാട് പീപിൾസ് സഹകരണ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലയിലേയും വയനാട് ജില്ലയിലെ പകുതി ഭാഗത്തേയും 105 കോളജിൽ നിന്നും കലാപ്രതിഭകൾ മാറ്റുരക്കാനെത്തും. മൊത്തം 141 ഇനങ്ങളാണുള്ളത്. ആകെ 6646 പ്രതിഭകൾ മത്സരിക്കാനെത്തും.
രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. ഇൻഡ്യൻ ഭരണഘടനയുടെ സത്ത ഉൾക്കൊള്ളുന്ന വാക്കുകളുടെ പേരിലാണ് സ്‌റ്റേജുകൾ പ്രവർത്തിക്കുന്നത്. 1. ബഹുസ്വരം, 2. മാനവീയം, 3. മൈത്രി, 4. സമഭാവം, 5. അനുകമ്പ, 6. അൻപ്, 7. സാഹോദര്യം, 8 പൊരുൾ എന്നിങ്ങനെ എട്ട് വേദികളിലാണ് മത്സരം. മുന്നാട് പീപിൾസ് കോളജും പരിസരവും, തൊട്ടടുത്ത മുന്നാട് ഗവ. ഹൈസ്‌കൂൾ, മുന്നാട് ടൗൺ എന്നിവിടങ്ങളിലാണ് വേദികൾ. തെരുവുനാടകം കുറ്റിക്കോൽ ടൗണിലും പൂരക്കളി മത്സരം പള്ളത്തിങ്കാലിലും നടക്കും.
ബുധനാഴ്‌ച സ്‌റ്റേജിതര മത്സരങ്ങളാണ്. നിരൂപകൻ ഇ പി രാജഗോപാലൻ ഉദ്‌ഘാടനം ചെയ്യും. കഥാകൃത്ത്‌പി വി ഷാജികുമാർ മുഖ്യാതിഥിയാകും. ഒമ്പതിന് സ്‌റ്റേജിനങ്ങൾ സ്‌പീകർ എ എൻ ശംസീർ ഉദ്‌ഘാടനം ചെയ്യും. നടൻ ഉണ്ണിരാജ് ചെറുവത്തൂർ, നടി ചിത്രാ നായർ എന്നിവർ മുഖ്യാതിഥികളാകും. 11ന് സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. നടി ഗായത്രി വർഷ, സംവിധായകൻ ആമിർ പള്ളിക്കൽ എന്നിവർ മുഖ്യാതിഥികളാകും.
സർവകലാശാലയിലെ കോളജുകൾ തമ്മിൽ വാശിയേറിയ കലാമത്സരമാണ് ഇതിനുമുമ്പുള്ള കലോത്സവങ്ങളിലെല്ലാം കണ്ടത്. പയ്യന്നൂർ കോളേജായിരുന്നു പോയവർഷത്തെ ജേതാക്കൾ. തലശ്ശേരി ബ്രണ്ണൻ കോളേജ് റണറപ്പുമായി. ഗ്രാമീണ മേഖലയിൽ ആദ്യമായാണ് കണ്ണൂർ സർവകലാശാല കലോത്സവം നടക്കുന്നത്. കലകൾ കൂടുതൽ ജനകീയവും ജനാധിപത്യപരവുമാകണമെന്ന ചിന്താഗതിയിലാണ് ഇത്തവണത്തെ കലോത്സവം ഗ്രാമപ്രദേശത്താക്കിയത്. അതുകൊണ്ടുതന്നെ വളരെ ജനകീയമായാണ് ഇത്തവണത്തെ കലോത്സവ സംഘാടനമെന്നും സംഘാടകർ പറഞ്ഞു.
കലാമേളക്ക് എത്തുന്ന എല്ലാ മത്സരാർഥികൾക്കും ഒഫീഷ്യലിനും വോളണ്ടിയർമാർക്കും ഇത്തവണ വിഭവസമൃദ്ധമായ ഭക്ഷണം സംഘാടകസമിതി ഒരുക്കുന്നുണ്ട്. ദിവസം നാലായിരം പേർക്ക് ഭക്ഷണം നൽകാനാണ് തീരുമാനം. കലവറയിലേക്ക് ആവശ്യമായ വിഭവങ്ങൾ ജനകീയമായി ശേഖരിച്ചു. ഭക്ഷണം നൽകാൻ ആവശ്യമായ അരിയും വിഭവങ്ങളും കുടുംബശ്രീ ബേഡകം, കുറ്റിക്കോൽ സിഡിഎസുകളാണ് സമാഹരിച്ചത്. ബേഡകം സിഡിഎസിന് കീഴിൽ 17 എഡിഎസുകൾ 17 ക്വിന്റൽ അരി നൽകി. ഗ്രാമപഞ്ചായത് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും മൂന്നു ക്വിന്റൽ അരി നൽകി. മാവില ചിണ്ടൻ നമ്പ്യാർ, - കമ്മട്ട പാർവതി അമ്മ എന്നിവരുടെ സ്മരണക്ക് കുടുംബാംഗങ്ങൾ അഞ്ചു ക്വിന്റൽ അരിയും നൽകി.
പ്രാദേശിക സംഘങ്ങൾ ഓരോ ദിവസവും ഭക്ഷണം തയ്യാറാക്കി നൽകും. കാണികൾക്ക് ഭക്ഷണം ലഭ്യമാക്കാൻ നഗരിയിൽ തന്നെ വില കൊടുത്ത് വാങ്ങി കഴിക്കാവുന്ന തരത്തിൽ ഫുഡ് പാർക് ഒരുക്കിയിട്ടുണ്ട്. പൂർണമായും ഹരിത പ്രോടോകോൾ പാലിച്ചാണ് കലോത്സവം.
ഉൾനാടായതിനാൽ താമസത്തിലും യാത്രയിലും ഉള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും വിപുലമായ തയ്യാറെടുപ്പുകൾ സംഘാടക സമിതി നടത്തി. കാസർകോടു നിന്നും കാഞ്ഞങ്ങാടു നിന്നും പ്രത്യേക കെഎസ്‌ആർടിസി ബസുകൾ മുന്നാട്ടേക്കും തിരിച്ചും രാത്രിയിലുണ്ട്. ആവശ്യമെങ്കിൽ പീപിൾസ് കോളജിന്റെ ബസും സർവീസ് നടത്തും. താമസത്തിന് കോളജിലെ മുറികളും മുന്നാട്ടെ വിവിധ വീടുകളും ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകാൻ നാട്ടുകാർ തന്നെ സ്വമേധയാ തയ്യാറായി. അയ്യായിരത്തിലധികം കാണികൾ ദിവസവും കലാമേള വീക്ഷിക്കാനെത്തും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, സിൻഡികറ്റംഗം ഡോ. എ അശോകൻ, ജെനറൽ കൺവീനർ ബിവിൻ രാജ് പായം, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ ടി പി അഖില, ജെനറൽ സെക്രടറി ടി പ്രത്വിക്, വൈസ് ചെയർപേഴ്സൺ മുഹമ്മദ് ഫവാസ്, മുന്നാട് പീപിൾസ് കോളജ് പ്രിൻസിപൽ ഡോ. സി കെ ലൂക്കോസ് എന്നിവർ പങ്കെടുത്തു.
Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Kannur University Arts Festival from Wednesday.