city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Youth Arrested | ഓണ്‍ലൈന്‍ വഴി ലോണ്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഐടി വിദഗ്ധനായ യുവാവ് മുംബൈയില്‍ പിടിയില്‍

കാഞ്ഞങ്ങാട്: (KasargodVartha) ഓണ്‍ലൈന്‍ വഴി പ്രമുഖ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ വായ്ച ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കാഞ്ഞങ്ങാട് സ്വദേശിയുടെ 4,50,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഐ ടി വിദഗ്ധനെ മുംബൈയില്‍വെച്ച് കാഞ്ഞങ്ങാട് സി ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പിടികൂടി.

മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാഹുലിനെ(28)യാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ എസ് ഐ മോഹനന്‍, എ എസ് ഐ ജോസഫ്, സിനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു, രജീഷ് കൊടക്കാട് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

പൊലീസ് പറയുന്നത്: മുംബൈയില്‍ താന്തി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാവ് ഓറിയന്റല്‍ ബാങ്കില്‍ നിന്നും ലോണ്‍ വാഗ്ദാനം നല്‍കി മൊബൈല്‍ ഫോണില്‍ ഓണ്‍ലൈനായുള്ള ലിങ്ക് കാഞ്ഞങ്ങാട് പെരിയ പുല്ലുര്‍ സ്വദേശിയായ ഗിരീഷിന് അയച്ച് കൊടുത്താണ് തട്ടിപ്പ് നടത്തിയത്.

2020-ല്‍ കൊറോണ കാലത്തായിരുന്നു തട്ടിപ്പ്. 50 ലക്ഷം രൂപ വായ്പ ശരിയാക്കി തരാന്‍ പ്രോസസിംഗ് ചാര്‍ജായി നാല് ലക്ഷം രൂപ ആവശ്യപ്പെട്ട് വാങ്ങുകയും പിന്നീട് 50,000 രൂപയും കൂടി ബാങ്ക് അകൗണ്ടില്‍ നിന്നും തട്ടിയെടുക്കുകയുമായിരുന്നു.

പിന്നീട് ലോണോ കൊടുത്ത പണമോ തിരിച്ച് ലഭിക്കാതെ വന്നതോടെയാണ് ഗിരീഷ് പരാതിയുമായെത്തിയത്. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വഞ്ചനാകുറ്റത്തിന് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഇത്തരത്തില്‍ യുവാവ് നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Youth Arrested | ഓണ്‍ലൈന്‍ വഴി ലോണ്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഐടി വിദഗ്ധനായ യുവാവ് മുംബൈയില്‍ പിടിയില്‍



Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Kanhanad News, Kasargod News, Youth, IT Expert, Arrested, Mumbai, Online, Loan, Fraud Case, Kanhangad: Young IT expert arrested in Mumbai in online loan fraud case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia