Saved a life | ട്രെയിന് നേരെ കല്ലേറ്: അന്വേഷിക്കാനെത്തിയ റെയില്‍വേ പൊലീസ് രക്ഷിച്ചത് ഒരു ജീവന്‍, സംഭവം കാഞ്ഞങ്ങാട്ട്
Jan 27, 2024, 13:27 IST
കാഞ്ഞങ്ങാട്: (KasargodVartha) ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം നടത്താനെത്തിയ റെയില്‍വെ പൊലീസ് ട്രെയിനിന് മുന്നില്‍ ചാടാനെത്തിയ ഓടോ റിക്ഷാ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചു. സാമ്പത്തിക പ്രയാസം കാരണം ട്രെയിന് മുന്നില്‍ ചാടാനെത്തിയ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓടോ റിക്ഷാ ഡ്രൈവറായ 56 കാരനെയാണ് റെയില്‍വെ എസ് ഐ രവികുമാറും എ എസ് ഐ പ്രകാശനും കൂടി രക്ഷപ്പെടുത്തിയത്.
പൊലീസ് പറയുന്നത്: വെളളിയാഴ്ച രാത്രി 9.10 മണിയോടെ മംഗ്ളൂറു ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന 16356 നമ്പര്‍ അന്ത്യോദയ എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് സൗത് സ്‌കൂളിന് അടുത്തുവെച്ച് കല്ലേറുണ്ടായിരുന്നു. ഭാഗ്യത്തിന് യാത്രക്കാര്‍ക്ക് പരുക്കുണ്ടാക്കാതെ കല്ല് എന്‍ജിന്റെ ബോഡിയില്‍ തട്ടി തെറിച്ചുപോകുകയായിരുന്നു. കുട്ടികളാണ് കല്ലെറിഞ്ഞതെന്ന് ലോകോ പൈലറ്റ് അറിയിച്ചു.

മാതോത്ത് ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികളാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്നാണ് വ്യക്തമായിട്ടുള്ളത്. ഇവര്‍ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം റെയില്‍വെ പൊലീസ് നടത്തി വരുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ട്രാകിന് സമീപം പരിശോധിക്കുന്നതിനിടയിലാണ് ഓടോ റിക്ഷ ഡ്രൈവറെ ചന്ദ്രനെ ട്രാകിന് സമീപം അവശനിലയില്‍ നില്‍ക്കുന്നത് കണ്ടത്. ഇദ്ദേഹത്തെ സമീപിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് ട്രെയിനിന് മുന്നില്‍ ചാടാനെത്തിയതാണെന്ന് വ്യക്തമായത്.
കാരണം ചേദിച്ചപ്പോള്‍ സാമ്പത്തിക പ്രയാസം കാരണം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെത്തിയതാണെന്ന് പറഞ്ഞു. എല്ലാ പ്രശ്നവും പരിഹരിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് കൂട്ടികൊണ്ടുപോയ ചന്ദ്രനെ കാഞ്ഞങ്ങാട് ജനമൈത്രി പൊലീസിനെ ഏല്‍പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ശ്രമം നടത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.