city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

High Court | കാഞ്ഞങ്ങാട് ഗവ. ജില്ലാ ആശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ പരാതി ഹൈകോടതി ഫയലിൽ സ്വീകരിച്ചു

കാഞ്ഞങ്ങാട്: (KasaragodVartha) ഗവ. ജില്ലാശുപത്രിക്ക് മുന്നിൽ അപ്രോച് റോഡുകളെ ബന്ധിപ്പിച്ച് മേൽപാലം വേണമെന്ന ഹർജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയാണ് ഹൈകോടതി അഭിഭാഷകൻ സുബീഷ് ഹൃഷികേഷ് മുഖേന ഹർജി നൽകിയത്. നിലവിൽ ദേശീയ പാത അതോറിറ്റി പണിയാൻ തീരുമാനിച്ച അഞ്ച് മീറ്ററോളം ഉയരത്തിൽ കാൽനടക്ക് മാത്രമായുള്ള മേൽപാലത്തിന് പകരം ഭൂമിയുടെ ലെവലിൽ വാഹനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ പാലം പണിത് അപ്രോച് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം.

High Court | കാഞ്ഞങ്ങാട് ഗവ. ജില്ലാ ആശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ പരാതി ഹൈകോടതി ഫയലിൽ സ്വീകരിച്ചു

ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ ആവശ്യം പരിഗണിച്ച് 10 ദിവസത്തിനുള്ളിൽ മറുപടി കോടതിയിൽ റിപോർടായി സമർപിക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. അതോടൊപ്പം തന്നെ ജില്ലാശുപത്രി അധികൃതർ എന്ത് കൊണ്ട് ഇങ്ങിനെ ഒരു ആവശ്യവുമായി മുന്നോട്ട് വന്നില്ല എന്നും കോടതി നിരീക്ഷിച്ചു.

എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ വിവിധ സർകാർ വകുപ്പുകളിൽ പരാതികളും നിവേദനങ്ങളും നൽകുകയും ആശുപത്രിക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ധർണ നടത്തുകയും ചെയ്തിട്ടും യാതൊരു ഫലവും കാണാത്ത സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്. കോടതിയിൽ നിന്നും പാവപ്പെട്ട രോഗികൾക്കും നാട്ടുകാർക്കും അനുകൂലമായ വിധിയുണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, ജെനറൽ സെക്രടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ പറഞ്ഞു.
  
High Court | കാഞ്ഞങ്ങാട് ഗവ. ജില്ലാ ആശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ പരാതി ഹൈകോടതി ഫയലിൽ സ്വീകരിച്ചു

Keywords: News, Malayalam news, Kanhangad, Kerala, High Court, AIMS, District Hospitial,  Kanhangad Govt District Hospital Road Issue: High Court Accepts Petition On File
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia