city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Principal | 'വിദ്യാർഥിയെ അധ്യാപകൻ മർദിച്ചുവെന്നത് കെട്ടുകഥ, കുടുക്കാൻ വേണ്ടി ഉന്നയിച്ച ആരോപണം'; പ്രധാനാധ്യാപകൻ മനുഷ്യാവകാശ കമീഷനിൽ

കാസർകോട്: (KasargodVartha) സഹപാഠിയായ വിദ്യാർഥിനിയുടെ ശരീരത്തിൽ കുപ്പിയിൽ നിന്ന് വെള്ളം ഒഴിച്ച വിദ്യാർഥിയെ വിലക്കിയ അധ്യാപകനെതിരെ വിദ്യാർഥി ഉന്നയിച്ച മർദന ആരോപണം വ്യാജമാണെന്ന് പ്രധാനാധ്യാപകൻ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് തീരുമാനിച്ചു.
  
Principal | 'വിദ്യാർഥിയെ അധ്യാപകൻ മർദിച്ചുവെന്നത് കെട്ടുകഥ, കുടുക്കാൻ വേണ്ടി ഉന്നയിച്ച ആരോപണം'; പ്രധാനാധ്യാപകൻ മനുഷ്യാവകാശ കമീഷനിൽ

2023 മാർച് ഏഴിന് ഹൊസ്ദുർഗ് താലൂക് പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. 2022-23 അധ്യായന വർഷം നടന്ന പഠനോത്സവത്തിൽ പങ്കെടുത്ത ശേഷം എട്ടാം ക്ലാസ് വിദ്യാർഥി തന്റെ ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരത്തിൽ വെള്ളം നിറച്ച് ഒഴിക്കുന്നത് കണ്ട എൻസിസി അച്ചടക്ക കമിറ്റിയുടെ അധ്യക്ഷനായ ഫിസിക്സ് അധ്യാപകൻ വിദ്യാർഥിയെ വിലക്കി വീട്ടിലേക്ക് പറഞ്ഞുവിട്ടതായും ഇതിന് ശേഷം ടൗണിലെത്തിയ വിദ്യാർഥി തന്റെ കൂട്ടുകാരുമായി കൂടിയാലോചിച്ച് അധ്യാപകൻ മർദിച്ചതായി ആരോപണം ഉന്നയിക്കുകയും ആയിരുന്നുവെന്നാണ് വാദം.

കുട്ടിയുടെ പിതാവും സഹപാഠിയായ വിദ്യാർഥിനിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചിറ്റാരിക്കൽ പൊലീസ് പരാതികളിൽ അന്വേഷണം നടത്തി വരികയാണെന്ന് റിപോർടിൽ പറയുന്നു. വിഷയത്തിൽ ഇടപെടാനുള്ള സാഹചര്യമില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
  
Principal | 'വിദ്യാർഥിയെ അധ്യാപകൻ മർദിച്ചുവെന്നത് കെട്ടുകഥ, കുടുക്കാൻ വേണ്ടി ഉന്നയിച്ച ആരോപണം'; പ്രധാനാധ്യാപകൻ മനുഷ്യാവകാശ കമീഷനിൽ



Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, 'It is myth that the teacher assault student', Principal to Human Rights Commission.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia