city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | കാസർകോട് സ്വദേശിയായ ഐഎസ്ആര്‍ഒയിലെ യുവ ശാസ്ത്രജ്ഞന്‍ ബെംഗ്ളൂറില്‍ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് ചന്ദ്രയാൻ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രതിഭ

കാസര്‍കോട്: (KasargodVartha) ഐഎസ്ആര്‍ഒയിലെ യുവ ശാസ്ത്രജ്ഞന്‍ ബെംഗ്ളൂറില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൂരി സൂര്‍ളുവിലെ പരേതനായ കെ പുട്ടണ്ണ - നാഗവേണി ദമ്പതികളുടെ മകൻ കെ അശോക് (42) ആണ് മരിച്ചത്. രാജ്യത്തിന് അഭിമാനം പകർന്ന ചന്ദ്രയാൻ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ്.
   
Obituary | കാസർകോട് സ്വദേശിയായ ഐഎസ്ആര്‍ഒയിലെ യുവ ശാസ്ത്രജ്ഞന്‍ ബെംഗ്ളൂറില്‍ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് ചന്ദ്രയാൻ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രതിഭ



ബെംഗ്ളുറു ഐഎസ്ആര്‍ഒയിൽ ചന്ദ്രയാൻ-2 ദൗത്യത്തിൽ ഓർബിറ്റ് പ്രോജക്ട് മാനജരായും ചന്ദ്രയാന്‍-3ൽ പ്രൊപല്‍ഷന്‍ മൊഡ്യൂള്‍ പ്രൊജക്ട് മാനജറുമായാണ് സേവനമനുഷ്ഠിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗ്ളൂറിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് പാറക്കട്ടയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

 
Obituary | കാസർകോട് സ്വദേശിയായ ഐഎസ്ആര്‍ഒയിലെ യുവ ശാസ്ത്രജ്ഞന്‍ ബെംഗ്ളൂറില്‍ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് ചന്ദ്രയാൻ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രതിഭ



കുഡ്‌ലുവിലെ ശ്രീ ഗോപാല കൃഷ്ണ ഹൈസ്‌കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന് പെരിയ പോളിടെക്‌നിക് കോളജിൽ നിന്ന് മെകാനികൽ എൻജിനീയറിംഗിൽ ഡിപ്ലോമയും ബെംഗ്ളുറു വിശ്വേശ്വരയ്യ ഈവനിംഗ് കോളജിൽ നിന്ന് മെകാനികൽ എൻജിനീയറിംഗിൽ ബിരുദവും നേടി.

ഐഎസ്ആർഒയിൽ പ്രോജക്ട് മാനജരായാണ് അശോക് സേവനം ആരംഭിച്ചത്. ജിസാറ്റ് 11 ഉപഗ്രഹത്തിന്റെ വിജയത്തിൽ മികച്ച നേട്ടത്തിനുള്ള ടീം എക്സലൻസ് അവാർഡും ലഭിച്ചിരുന്നു. ഭാര്യ: മഹാരാഷ്ട്ര സ്വദേശിനി മഷയാക് (ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ). മക്കൾ: റയാന്‍സ്, ഹിയ. സഹോദരങ്ങള്‍: സീതാരാമ, പുഷ്പലത, ജലജാക്ഷി, പത്മനാഭ, ഭവാനി, രോഹിത്, ദീക്ഷിത്.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, ISRO, Scientist, Chandrayaan-3, K Ashok, Malayalam News, ISRO scientist collapses and dies in Bangalore

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia