Clash | കലോത്സവ നഗരിയില്‍ കൂട്ടത്തല്ല്; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; പൊലീസ് ലാത്തി വീശി; സ്റ്റേജിന് സമീപം പടക്കം പൊട്ടിച്ചു; സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു
Nov 16, 2023, 12:23 IST
ഇരിയണ്ണി: (KasargodVartha) കാസര്‍കോട് ഉപജില്ലാ സ്കൂള്‍ കലോത്സവ നഗരിയില്‍ കൂട്ടത്തല്ല്. കലോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച (15.11.2023) രാത്രി എട്ടുമണിയോടെയാണ് സംഘര്‍ഷം നടന്നത്. കൂട്ടത്തല്ലില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ലാത്തി വീശി.
പരസ്പരം ഏറ്റുമുട്ടിയ വിദ്യാര്‍ഥികളെ പിടിച്ചു മാറ്റാന്‍ ചെന്ന സംഘാടകരെയും വിദ്യാര്‍ഥികളില്‍ ചിലര്‍ ആക്രമിച്ചതായി ആക്ഷേപമുണ്ട്. സംഘര്‍ഷത്തിനിടെ സ്റ്റേജിന് സമീപം പടക്കം പൊട്ടിച്ചതായും, കസേര തല്ലിപ്പൊളിച്ചതായും സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
ഇതിനിടെ ഒരു വിദ്യാര്‍ഥി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് പ്രദേശത്തുള്ള മൂന്ന് വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
പെണ്‍കുട്ടികളുടെ ഒപ്പന മത്സരം നടക്കുമ്പോള്‍ തങ്ങള്‍ കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്നതിനിടെ ഒരു സംഘം ആള്ക്കാര് വന്ന് തങ്ങളെ അക്രമിക്കുകയും തള്ളി പുറത്താക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ പറയുന്നത്.
വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റ് മുട്ടുകയും കസേരകള്‍ തര്‍ക്കുകയും ചെയ്തപ്പോഴാണ് നാട്ടുകാര്‍ പിടിച്ചു മാറ്റാന്‍ രംഗത്ത് വന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിഷയത്തില്‍ സംഘര്‍ഷം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.