Chairman | കാസർകോട് നഗരസഭ അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ച കൊഴുക്കുന്നതിനിടെ പുതിയ പോർമുഖം തുറന്ന് കൗൺസിലർമാർ; സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനവും പുതുമുഖങ്ങൾക്ക് നൽകണമെന്ന് ആവശ്യം; പാർടി തീരുമാനം ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം ഉണ്ടാകുമെന്ന് കല്ലട്ര മാഹിൻ ഹാജി; തൃക്കരിപ്പൂരിലും മഞ്ചേരിയിലും നടന്ന മാറ്റങ്ങൾ കാസർകോട്ടും ആവർത്തിക്കും
Dec 25, 2023, 16:34 IST
കാസർകോട്: (KasargodVartha) മൂന്ന് വർഷം കാലാവധി പൂർത്തിയാക്കുന്ന കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ സ്ഥാനം ഒഴിഞ്ഞ് ധാരണപ്രകാരം വികസന സ്റ്റാൻഡിങ് കമിറ്റി ചെയർമാനായ അബ്ബാസ് ബീഗത്തിന് പദവി കൈമാറാനുള്ള തീയതി ഡിസംബർ 28ന് തീരാനിരിക്കെ ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള ചർച്ച കൊഴുത്തു. പാർലമെന്ററി കമിറ്റിയുടെ ധാരണപ്രകാരം ചെയർമാൻ സ്ഥാനം മാറേണ്ടത് അനിവാര്യമാണെങ്കിലും അതിനെ വിവാദമാക്കി അനുകൂലമാക്കാനുള്ള നീക്കമാണ് ചർച്ചാ വിഷയമാകുന്നത്.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ഫേസ്‌ബുകിൽ കുറിച്ച കവിതയാണ് ചർച്ചയിൽ വഴിത്തിരിവായിരിക്കുന്നത്. പണവും പദവിയും തമ്മിലുള്ള ആശയ പോരാട്ടമെന്ന നിലയിലാണ് വി എം മുനീറിന്റെ കവിത. ആദ്യത്തെ മൂന്ന് വർഷം വി എം മുനീറിനും പിന്നീടുള്ള രണ്ട് വർഷം അബ്ബാസ് ബീഗത്തിനും ചെയർമാൻ സ്ഥാനം വീതം വെക്കാനാണ് മുസ്ലിം ലീഗ് നേതൃത്വം രേഖാപരമായി തന്നെ തീരുമാനമെടുത്തത്.
സമാനമായ രീതിയിൽ തൃക്കരിപ്പൂരിൽ രണ്ടര വർഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം കൈമാറ്റം ചെയ്തത് ഒരു ചർച്ചയ്ക്ക് പോലും വഴി തുറക്കാതെയായിരുന്നു. പഞ്ചായത് പ്രസിഡന്റായിരുന്ന സത്താർ വടക്കുമ്പാട് രാജിവെച്ച് വി കെ ബാവ ചുമതലയേറ്റത് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഇച്ഛാശക്തിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഞ്ചേരി നഗരസഭയിൽ ലീഗിന്റെ നാല് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ പദം മാറി പുതിയവർക്ക് നൽകിയതും ഇതേപോലെയുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. കാസർകോട് ജില്ലയിൽ മംഗൽപാടിയിൽ ആരോപണ വിധേയായ പഞ്ചായത് പ്രസിഡന്റിനെ മാറ്റി പുതിയൊരാളെ അധ്യക്ഷയാക്കിയതും മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നായിരുന്നു.
കാസർകോട്ട് ചെയർമാൻ സ്ഥാനം മാറുന്നത് സംബന്ധിച്ച് മുൻസിപൽ കമിറ്റിയും മണ്ഡലം കമിറ്റിയും യോഗം ചേർന്ന് തീരുമാനമെടുത്ത് ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിൽ ജില്ലാ കമിറ്റിയുടെ തീരുമാനം അൽപം നീളാൻ സാധ്യതയുണ്ട്. ഔദ്യോഗിക സന്ദർശനാർഥം ദുബൈയിലുള്ള ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി തിരിച്ചെത്തിയാൽ മാത്രമേ ചെയർമാൻ പദവി ഒഴിയുന്നത് സംബന്ധിച്ച് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം ഉണ്ടാവുകയുള്ളൂ. പാർടി ജില്ലാ ആസ്ഥാനത്തിനുള്ള ധനശേഖരണാർഥമാണ് കല്ലട്ര മാഹിൻ ഹാജി ഗൾഫിലുള്ളത്.
കാര്യങ്ങൾ ശരിയായ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും ചെയർമാൻ പദവി മാറുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും കല്ലട്ര മാഹിൻ ഹാജി കാസർകോട് വാർത്തയോട് പറഞ്ഞു. തിരിച്ചെത്തിയാലുടൻ ഇതുസംബന്ധിച്ച തീരുമാനം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
തളങ്കര - നെല്ലിക്കുന്ന് പ്രദേശങ്ങളുമായി ബന്ധിപ്പിച്ച് ചെയർമാൻ പദവി വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നത് ഒരു വിഭാഗത്തിന്റെ ശക്തമായ അമർഷത്തിന് കാരണമായിട്ടുണ്ട്. ഇതുകൂടാതെ ഐ എൻ എലിൽ നിന്ന് ലീഗിലെത്തിയവർക്ക് പദവി നൽകരുതെന്ന രീതിയിലുള്ള പ്രചാരണവും ഒരു വിഭാഗവും ശക്തമാക്കുന്നുണ്ട്. ഇത് മറുവിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഇക്കാര്യങ്ങൾ പറയുന്നില്ലെങ്കിലും വിഭാഗീയത ഉണ്ടാക്കാൻ പഴയ കാര്യങ്ങളും ഈ ചർച്ചകളിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നത്.
ഇപ്പോഴത്തെ നഗരസഭ ചെയർമാൻ പഴയ കോൺഗ്രസ് (എസ്) കാരൻ ആണെന്നാണ് ലീഗിലെ തന്നെ ചിലർ പറയുന്നത്. തളങ്കര ഭാഗത്തെ 10 വാർഡ് കമിറ്റികളോടും നിലവിലുള്ള ചെയർമാനെ മാറ്റരുതെന്ന് പ്രമേയം പാസാക്കാൻ ചിലർ നിർബന്ധിച്ചതായി പറയുന്നുണ്ട്. എന്നാൽ വെറും രണ്ട് കമിറ്റികൾ മാത്രമാണ് ഈ നീക്കത്തോട് യോജിച്ചത്. ബാക്കി എട്ട് കമിറ്റികളും ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ, ചെയർമാൻ പദവി മാറുന്നതോടപ്പം മുസ്ലിം ലീഗിലെ കൗൺസിലർമാർ പുതിയ പോർമുഖം തുറന്നത് പാർടി നേതൃത്വത്തിന് വെല്ലുവിളിയായി മാറും. ചെയർമാൻ മാറുന്നതോടൊപ്പം നിലവിലുള്ള സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരും മാറിനിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യമാണ് കൗൺസിലർമാരിൽ ഭൂരിഭാഗവും ഉന്നയിക്കുന്നത്. അഞ്ച് നഗരസഭ സ്റ്റാൻഡിങ് കമിറ്റികളിൽ നാല് ചെയർമാൻ സ്ഥാനമാണ് മുസ്ലിം ലീഗിനുള്ളത്. ആരോഗ്യം - ഖാലിദ് പച്ചക്കാട്, പൊതുമരാമത്ത് - സിയാന ഹനീഫ്, ക്ഷേമകാര്യം - ആർ റീത്ത, വികസന കാര്യം - അബ്ബാസ് ബീഗം എന്നിവരാണ് ലീഗിന്റെ സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാർ. ബിജെപിയുടെ കെ രജനി നറുക്കെടുപ്പിലൂടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിലവിൽ മുസ്ലിം ലീഗിന് 21ഉം ബിജെപിക്ക് 14ഉം ലീഗ് വിമതർക്ക് രണ്ടും സിപിഎമിന് ഒന്നും കൗൺസിലർമാരാണുള്ളത്. അബ്ബാസ് ബീഗം നഗരസഭ അധ്യക്ഷനായാൽ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഒഴിവ് വരും. അങ്ങനെ വരുമ്പോൾ മുഴുവൻ സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരും മാറട്ടെയെന്ന വാദമുഖമാണ് കൗൺസിലർമാരിൽ ഭൂരിഭാഗവും ഉന്നയിക്കുന്നത്.
നിലവിലുള്ള ചെയർമാൻ വി എം മുനീറിന്റെ പ്രവർത്തനത്തിൽ കാസർകോട് നഗരസഭ വലിയ മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ട്. പരാതിക്കിടയില്ലാത്ത വിധം നഗരസഭ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ മുനീറിന് സാധിച്ചു. കഴിഞ്ഞ ഭരണസമിതിയിലേത് പോലുള്ള വിവാദങ്ങളെല്ലാം ഒഴിവാക്കി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിനായി. ഉദ്യോഗസ്ഥരുടെ അഭാവം മൂലം പല പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസപ്പെടുമ്പോൾ തന്നെ ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി തീർക്കാനുള്ള നിർദേശങ്ങൾ ചെയർമാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു എന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട നേട്ടമാണ്. സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ എന്ന നിലയിൽ അബ്ബാസ് ബീഗവും എല്ലാ കാര്യത്തിലും പിന്തുണ നൽകിവന്നതും കൂട്ടുത്തരവാദിത്തത്തിന്റെ സൗന്ദര്യമായി ലീഗ് കൗൺസിലർമാർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
Keywords: Top-Headlines, Malayalam News, Kasargod, Kasaragod-News, Kerala, Kerala-News, Muslim League, Municipality Chairman, Internal conflict in Muslim League over post of Kasaragod Municipality Chairman. < !- START disable copy paste -->