Train | ഡെല്‍ഹി ഉള്‍പെടെ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; തീവണ്ടികള്‍ വൈകിയോടുന്നു; റോഡ് യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Dec 28, 2023, 08:28 IST
ന്യൂഡെല്‍ഹി: (KasargodVartha) ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ പുകമഞ്ഞും ശീതക്കാറ്റും രൂക്ഷം. കനത്ത മൂടല്‍മഞ്ഞ് അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡെല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമേ, ഉത്തര്‍പ്രദേശിലെ കൂടുതല്‍ ഇടങ്ങളിലേക്ക് മധ്യപ്രദേശിലേക്കും മൂടല്‍മഞ്ഞ് വ്യാപിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍ മഞ്ഞ് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഉത്തരേന്‍ഡ്യന്‍ മേഖലയില്‍ നിരവധി തീവണ്ടികള്‍ വൈകി ഓടുകയാണ്.

ഡെല്‍ഹി, അമൃത്സര്‍, പത്താന്‍കോട്ട്, ആഗ്ര, ഗോരക്പൂര്‍, അലഹബാദ് വിമാനത്താവളങ്ങളില്‍ ദൃശ്യ പരിധി, 0 മുതല്‍ 50 മീറ്റര്‍ വരെയായി കുറഞ്ഞു. മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ റോഡ് യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Keywords: News, National-News, National-News, Top-Headlines, Train-News, Indian Railway, Several Trains, Delayed, Dense Fog, Engulfs, Delhi, NCR, National News, Weather, New Delhi News, Indian Railway: Several trains delayed as dense fog engulfs Delhi-NCR.#WATCH | Delhi: Some trains delayed due to fog and low visibility in the national capital; Visuals from New Delhi Railway Station pic.twitter.com/V6V3QU4hIq
— ANI (@ANI) December 27, 2023