Injeel | റമദാന്‍ വസന്തം - 2024: അറിവ് 17
Mar 28, 2024, 16:17 IST
(KasargodVartha) അറിവ് 17 (28.03.2024): ഏത് ഭാഷയിലാണ് 'ഇന്‍ജീല്‍' വേദ ഗ്രന്ഥം ഇറങ്ങിയത്?
ഇന്‍ജീല്‍
അല്ലാഹ് പ്രവാചകന്മാർക്ക് അവതരിപ്പിച്ച ഗ്രന്ഥങ്ങളായിട്ടാണ് വേദഗ്രന്ഥങ്ങളെ ഖുർആൻ പരിചയപ്പെടുത്തുന്നത്. ഈസാനബിക്ക് അല്ലാഹു അവതരിപ്പിച്ചു കൊടുത്ത വേദഗ്രന്ഥത്തിന്റെ പേരാണ് ഇന്‍ജീല്‍. സുവിശേഷം എന്നാണ് ഈ വാക്കിന്റെ അർഥം. ബനൂ ഇസ്റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകനാണ് ഈസാ നബി. ഇസ്റാഈല്യരില്‍ ചില൪ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചില൪ അവിശ്വസിക്കുകയും ചെയ്തു.
പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ ഖുർആൻ അദ്ദേഹത്തിന്റെ മാതാവിനോടു ചേർത്ത് മർയമിന്റെ മകൻ ഈസാ എന്നാണു വിളിക്കുന്നത്. ഈസാ നബിയുടെ അത്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അത്ഭുത പ്രവൃത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു. ഇൻജീലിൽ കൂടുതലായും തത്വങ്ങളും, ഉപമകളും, ഉപദേശങ്ങളുമാണുള്ളത്. മുഹമ്മദ് നബിയുടെ ആഗമനത്തെ പറ്റിയുള്ള സുവിശേഷവും, നബിയുടെ വിശേഷണങ്ങളും അതിലുണ്ട്.