city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Curd | ഭക്ഷണത്തില്‍ തൈര് നിര്‍ബന്ധമായും ഉള്‍പെടുത്തൂ, ലഭിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍

കൊച്ചി: (KasargodVartha) തൈര് ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാകില്ല. വയറിന് നല്ല തണുപ്പ് ലഭിക്കുന്നതിനാല്‍ ഈ ചൂടുകാലത്ത് തൈര് ഒട്ടുമിക്കവരും കഴിക്കാന്‍ ഇഷ്ടപ്പെടും. കറിവച്ചും, തൈര് കഴിക്കുന്നവര്‍ ഉണ്ട്. നല്ല പുളിപ്പുള്ള തൈരാണ് മിക്കവര്‍ക്കും കഴിക്കാന്‍ ഇഷ്ടം. ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് തൈര് വലിയ പങ്കുവഹിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Curd | ഭക്ഷണത്തില്‍ തൈര് നിര്‍ബന്ധമായും ഉള്‍പെടുത്തൂ, ലഭിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍

കൊഴുപ്പില്ലാത്ത തൈര് കൂടുതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 31 ശതമാനം കുറവാണെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. തൈരിലെ പ്രത്യേക പ്രോട്ടീനുകള്‍ക്കൊപ്പം പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആരോഗ്യമുള്ള ഹൃദയത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

കാല്‍സ്യം, വിറ്റാമിന്‍ ബി-2, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരിന്റെ ഒരു ഗുണം അത് വയറിന് ഭാരം കുറഞ്ഞതും ദഹിക്കാന്‍ എളുപ്പവുമാണ് എന്നതാണ്.

തൈരിന്റെ ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം

*തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. നല്ലതും ഗുണം ചെയ്യുന്നതുമായ ബാക്ടീരിയകള്‍ കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വീക്കം സംഭവിച്ച ദഹനവ്യവസ്ഥയെ ശമിപ്പിക്കുന്നതിനും വയറുവേദനയെ ശമിപ്പിക്കുന്നതിനും ഫലപ്രദമാണ്.

*തൈരില്‍ കാണപ്പെടുന്ന സജീവമായ സംയുക്തങ്ങള്‍ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കുകയും കുടലിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും 200 ഗ്രാം തൈര് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

*തൈര് ഒരു മികച്ച സൗന്ദര്യ ഘടകമാണ്. കാരണം അതില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഒരു എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കുകയും എല്ലാ മൃതകോശങ്ങളും പാടുകളും ഇല്ലാതാക്കുകയും ചെയ്യുന്നു.

*ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് തൈര് ഫലപ്രദമാണ്. കൊഴുപ്പില്ലാത്ത തൈര് കൂടുതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 31 ശതമാനം കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തി.

*തൈര് സ്ത്രീകള്‍ക്ക് കൂടുതല്‍ നല്ലതാണ്. തൈരില്‍ കാണപ്പെടുന്ന ലാക്ടോബാസിലസ് അസിഡോഫിലസ് ബാക്ടീരിയ ശരീരത്തിലെ അണുബാധയുടെ വളര്‍ച്ചയെ നിയന്ത്രിക്കുകയും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉത്പാദിപ്പിച്ച് ഈസ്റ്റിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

*ഒരു കപ്പ് തൈരില്‍ (250 ഗ്രാം) ഏകദേശം 275 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ദിവസേനയുള്ള കാല്‍സ്യം എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ കൊഴുപ്പും കലോറിയും കുറവാണ്. അതിനാല്‍ ഭാരം നിയന്ത്രിക്കാനും ഇത് സഹായിച്ചേക്കാം.

*തൈരില്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍, ആരോഗ്യകരമായ ഗട്ട് ബാക്ടീരിയ എന്നിവ അടങ്ങിയിട്ടുണ്ട്. തൈര് പോഷകങ്ങളാല്‍ നിറഞ്ഞതാണെന്നും ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.

*ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. എല്ലുകള്‍ ദുര്‍ബലമാകുന്ന ഒരു അവസ്ഥയാണ് അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ്. പ്രായമായവരില്‍ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. അസ്ഥികളുടെ സാന്ദ്രത കുറവായതിനാല്‍ ഈ അവസ്ഥയിലുള്ള വ്യക്തികള്‍ക്ക് എല്ലുകള്‍ ഒടിഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്.

*പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇവയെല്ലാം തൈരില്‍ കാണപ്പെടുന്നു. അതിനാല്‍ തൈര് ഒരു ദിവസം കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും കഴിക്കുന്നത് അസ്ഥികളുടെ പിണ്ഡവും സാന്ദ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കും.

*ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

*രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

Keywords:  Impressive Health Benefits of Eating Curd, Kochi, News, Curd, Health Benefits, Health Tips, Health, Women Health, Doctors, Study, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia