city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vitamin A Benefits | വിറ്റാമിന്‍ എ നിസ്സാരക്കാരനല്ല! അഭാവം തലമുടി കൊഴിച്ചിലിനും വന്ധ്യതയ്ക്കും വരെ സാധ്യതയുണ്ടാക്കുന്നു; ഗുണങ്ങള്‍ ഇവയാണ്

കൊച്ചി: (KasargodVartha) പ്രതിദിനം വിറ്റാമിന്‍ എ (Vitamin A) ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് മനുഷ്യ ശരീരത്തില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത തടയുകയും ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ് വിറ്റാമിന്‍ എ ശരീരത്തില്‍ എത്തുന്നതും. വിറ്റാമിന്‍ എയുടെ അഭാവം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

കാഴ്ച ശക്തി മെച്ചപ്പെടാനും കണ്ണിന്റെ ആരോഗ്യത്തിനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്. ശ്വാസകോശ നാളി, കുടല്‍, മൂത്രസഞ്ചി, ചെവിയുടെ അകം, കണ്ണ് തുടങ്ങിയ അവയവങ്ങളുടെ സമഗ്രമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ എയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ (Antioxidants) ചിലതരം അര്‍ബുദങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിനും രോഗപ്രതിരോധ ശേഷി വികസിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ എ ബീജത്തിന്റെയും അണ്ഡത്തിന്റെയും വികാസത്തിനും പ്രത്യുല്‍പാദനത്തിനും, കൂടാതെ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ടിഷ്യു വികസനത്തിനും വളര്‍ചയ്ക്കും സഹായകമാകുന്നുണ്ട്.

പ്രധാനമായി രണ്ട് തരം വൈറ്റമിന്‍ എ ആണ് ഉള്ളത്. ഒന്ന് വിറ്റാമിന്‍ എ - റെറ്റിനോള്‍ (Retinol) ആണ്. ഇത് അടിസ്ഥാനപരമായി മൃഗങ്ങളുടെ ഉല്‍പന്നങ്ങളിലും പോഷകഗുണമുള്ള ഭക്ഷണങ്ങളിലും വിറ്റാമിന്‍ സപ്ലിമെന്റുകളിലും കാണപ്പെടുന്നു. മറ്റൊന്ന് പ്രോ വിറ്റാമിന്‍ എ - കരോടിനോയ്ഡുകള്‍ (Pro Vitamin A- Carotenoids) ആണ്. അതായത് ലൈകോപീന്‍ (Lycopene), ലുറ്റീന്‍ (Lutein) സിയാക്‌സാന്റിന്‍ (Zeaxanthin) എന്നിവ സസ്യ ഉത്പന്നങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.

സസ്യേതര സ്രോതസുകള്‍

കരള്‍ (ബീഫ്, ആട്, കോഴി), മീന്‍ എണ്ണ, മീന്‍, മുട്ടയുടെ മഞ്ഞക്കരു, പാല്‍, ചീസ്, വെണ്ണ തുടങ്ങിയ പാലുല്‍പന്നങ്ങള്‍. ഇവ സജീവ രൂപത്തില്‍ അതായത് റെറ്റിനോളില്‍ കാണപ്പെടുന്നു, അവ ശരീരത്തില്‍ നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നു.

സസ്യ സ്രോതസുകള്‍

മാങ്ങ, ആപ്രികോട് (Apricot), പപായ തുടങ്ങിയ പഴങ്ങള്‍, കാരറ്റ്, മധുരക്കിഴങ്ങ്, കാന്റലൂപ് (Cantaloupe), കാപ്‌സികം (Capsicum), കുമ്പളങ്ങ, മഞ്ഞ ചോളം മുതലായ പച്ചക്കറികള്‍, മുള്ളന്‍ചീര, ചീര, മുരിങ്ങയില, ഉലുവ ചീര, അഗത്തി ചീര (Agathi Spinach) തുടങ്ങിയ ഇലക്കറികള്‍ എന്നിവയില്‍ വിറ്റാമിന്‍ എ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. ഇവ കരോടിനോയിഡുകളായി കാണപ്പെടുന്നു.

ദഹന സമയത്ത് ശരീരം റെറ്റിനോളായി പരിവര്‍ത്തനം ചെയ്യും, തുടര്‍ന്ന് ഇത് ഉപയോഗിക്കാം. വിറ്റാമിന്‍ എയ്ക്ക് ഭക്ഷണത്തില്‍ കുറച്ച് കൊഴുപ്പ് ആവശ്യമാണ്. ഇത് ആഗിരണം ചെയ്യാന്‍ സസ്യ സ്രോതസുകള്‍ സഹായിക്കും.

വിറ്റാമിന്‍ എയുടെ കുറവ് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍

1. മങ്ങിയ വെളിച്ചത്തിലേയ്ക്ക് നോക്കുമ്പോള്‍ കാഴ്ച കുറവ് അനുഭവപ്പെടുന്നത് വിറ്റാമിന്‍ എയുടെ അഭാവത്തിന്റെ ഒരു പ്രധാന സൂചനയാണ്.

2. വരണ്ട, പരുക്കന്‍ ചര്‍മവും വിറ്റാമിന്‍ എയുടെ കുറവിനെയായിരിക്കാം സൂചിപ്പിക്കുന്നത്.

3. കണ്ണുകളുടെ കണ്‍ജങ്ക്റ്റിവയില്‍ (Conjunctiva) വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടുകളും കുത്തുകളും. അതുപോലെ കോര്‍ണിയയില്‍ (Cornea) പുണ്ണ് വരുക ഒപ്പം കണ്ണില്‍ ചുവപ്പ്, വേദന, കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവയും ഇതിന്റെ സൂചനകളാണ്. കണ്ണുകള്‍ ഡ്രൈ ആവുക, കണ്ണിന് ചൂട് അനുഭവപ്പെടുന്നതുമൊക്കെ വിറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്നതാണ്.

4. രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു.

5. നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാനും എല്ലുകളുടെ ആരോഗ്യം മോശമാകാനും സാധ്യതയുണ്ട്.

6. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും നിസാരമായി കാണേണ്ട.

7. ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം.

വിറ്റാമിന്‍ 'എ'യുടെ അഭാവമുള്ളവര്‍ ഡയറ്റില്‍ ഉള്‍പെടുത്തേണ്ട ഭക്ഷണങ്ങളാണ് ചീര, കാരറ്റ്, മധുരക്കിഴങ്ങ്, തക്കാളി, പാലുല്‍പന്നങ്ങള്‍, മീന്‍, മുട്ട, ആപ്രികോട് തുടങ്ങിയവ.


Vitamin A Benefits | വിറ്റാമിന്‍ എ നിസ്സാരക്കാരനല്ല! അഭാവം തലമുടി കൊഴിച്ചിലിനും വന്ധ്യതയ്ക്കും വരെ സാധ്യതയുണ്ടാക്കുന്നു; ഗുണങ്ങള്‍ ഇവയാണ്

 

* ചീര, തണ്ണിമത്തന്‍, മത്തങ്ങ സാലഡ് ഉണ്ടാക്കി കഴിക്കാം.

* മഞ്ഞ മത്തങ്ങ + മുള്ളന്‍ചീര സാമ്പാര്‍.

* കാരറ്റ്, വെള്ളരിക്ക, ബ്രൊകോളി (Broccoli), ക്യാപ്‌സികം (Capsicum) സാലഡ്.

* മാങ്ങ, പപായ, കുറച്ച് ആപ്രികോട് എന്നിവ അരിഞ്ഞ് യോഗര്‍ടില്‍ (Yogurt) ചേര്‍ത്ത് കഴിക്കാം.

* മെക്‌സികന്‍ കോണ്‍ (Mexican Corn) സാലഡ്.

* ഉലുവ ചീര, കാരറ്റ് പറാത്ത.

വിറ്റാമിന്‍ എ യുടെ കുറവ്

വിറ്റാമിന്‍ എ യുടെ നേരിയ കുറവ് ക്ഷീണം, വന്ധ്യത, അണുബാധയ്ക്കുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. എന്നാല്‍ ഗുരുതരമായ കുറവ് രാത്രി അന്ധത, വരണ്ട ചര്‍മവും മുടിയും, കണ്ണിന്റെ വെള്ളയില്‍ പാടുകള്‍, കണ്ണിന്റെ കടുത്ത വരള്‍ച എന്നിവയ്ക്ക് കാരണമാകും.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതാണ്. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും ശരീരത്തിന് നല്ലത്.

Keywords: News, Top-Headlines, Kerala-News, Lifestyle-News, Kerala, Importance, Vitamin A, Health, Pro Vitamin A, Carotenoids, Retinol, Celiac Disease, Crohn's Disease, Alcoholism, Cirrhosis, Cystic Fibrosis, Importance of Vitamin A for our health.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia