city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Curry Leaves Benefit | കറിവേപ്പില തഴച്ച് വളരാന്‍ കഞ്ഞിവെള്ളം ഇങ്ങനെ ചേര്‍ത്ത് നോക്കൂ; പുതിയ തളിരിലകള്‍ വരുന്നത് കാണാം!

കൊച്ചി: (KasargodVartha) 'മുറയ കൊയ്ന്‍ജി' (Murraya Koenigi) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന റൂടേസി (Rutaceae) കുടുംബത്തില്‍പ്പെടുന്ന സസ്യമാണ് കറിവേപ്പ് (Curry Leaves). സംസ്‌കൃതത്തില്‍ 'സുരഭി നിംബ' എന്നറിയപ്പെടുന്നു. നല്ല നീര്‍വാര്‍ച്ചയുള്ള, മണല്‍ ചേര്‍ന്ന ചുവന്ന മണ്ണിലാണ് ഇത് നന്നായി വളരുന്നത്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ആവോളം അടങ്ങിയിട്ടുള്ള കറിവേപ്പില നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചെടിയാണ്.

ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുന്നതിനും രുചി വര്‍ധിപ്പിക്കുന്നതിനുമായി കറികളില്‍ ചേര്‍ക്കുന്ന സുഗന്ധപത്രമാണ് കറിവേപ്പില. കറികള്‍ക്ക് അല്‍പം വെളിച്ചെണ്ണയില്‍ കറിവേപ്പ് താളിയ്ക്കുന്നത് നമ്മുടെ ശീലങ്ങളുടെ ഭാഗവുമാണ്. എന്നാല്‍ പലപ്പോഴും ഇവയുടെ പരിചരണവും നല്ല മണമുള്ള ഇലകള്‍ ലഭിക്കുന്നതും കീടങ്ങളുടെ ആക്രമണളാല്‍ തലവേദനയായി മാറാറുണ്ട്.

വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിപണിയില്‍ ലഭ്യമാകുന്ന കറിവേപ്പിലയില്‍ മാരക കീടനാശിനികള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ ദൈനംദിന ജീവിതത്തില്‍ അവിഭാജ്യ ഘടകമായ കറിവേപ്പില കഴിവതും വീടുകളില്‍ തന്നെ നട്ടു വളര്‍ത്തി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.


Curry Leaves Benefit | കറിവേപ്പില തഴച്ച് വളരാന്‍ കഞ്ഞിവെള്ളം ഇങ്ങനെ ചേര്‍ത്ത് നോക്കൂ; പുതിയ തളിരിലകള്‍ വരുന്നത് കാണാം!

 

അതേസമയം, വീടുകളില്‍ വളര്‍ത്തുമ്പോള്‍ ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിയ്ക്കുക, പുതിയ മുള പൊട്ടാതിരിയ്ക്കുക എന്നിവയെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കുന്നു.

എന്നാല്‍ കറിവേപ്പിന്റെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അവ അറിയാം:

പുളിച്ച കഞ്ഞി വെള്ളം: പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കരിവേപ്പിനു മുകളില്‍ തളിയ്ക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ സംരക്ഷിക്കുന്നു.

തളിരിലകള്‍ വളരാന്‍: പുതിയ തളിരിലകള്‍ ഉണ്ടാവാനും കഞ്ഞിവെള്ളം തന്നെ നല്ലത്. കറിവേപ്പിനു ചുവട്ടില്‍ കഞ്ഞിവെള്ളം ഒഴിയ്ക്കുന്നത് തളിരിലകള്‍ കറിവേപ്പില്‍ ഉണ്ടാവാന്‍ സഹായിക്കുന്നു.

വെള്ളം കെട്ടിക്കിടക്കരുത്: ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ ഇടയാകരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു.

ചാരം വിതറുക: ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിയ്ക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്. ഇത് ഇലകളിലും ചെടിയുടെ ചുവട്ടിലും വിതറാവുന്നതാണ്.

ഇല പറിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍: കറിവേപ്പ് എങ്ങനെ പറിച്ചെടുക്കണമെന്ന് പലര്‍ക്കും അറിയില്ല. ഇത് വളര്‍ച്ചയെ മുരടിപ്പിക്കുന്നു. കറിവേപ്പിന്റെ ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങള്‍, പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാന്‍ കാരണമാകുന്നു.

ചെടി ഉയരം വെയ്ക്കരുത്: ഇലകള്‍ തണ്ടോടു കൂടി പറിച്ചെടുക്കുമ്പോള്‍ ചെടി അധികം ഉയരത്തില്‍ വളരുന്നില്ല. ഇതാണ് കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് നല്ലതും.

വളങ്ങള്‍: പച്ചച്ചാണകവും കടലപ്പിണ്ണാക്കും സമം ചേര്‍ത്ത് വേരിനുചുറ്റും ഒഴിച്ച് കൊടുക്കുന്നതും ഇല വളരാനും ഈര്‍പം നിലനിര്‍ത്തുന്നതിനും സഹായകമാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Agriculture, Agri-News, Farm management, Organic Farming, Curry Tree, Plant, Care, Curry Leaves, If your curry leaves plant stunted try this.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia