HRC Order | കോടോം ബേളൂർ പഞ്ചായതിലെ ആദിവാസി ഊരുകൾ ഗതാഗതയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
Jan 20, 2024, 21:53 IST
കാസർകോട്: (KasargodVartha) കോടോം ബേളൂർ പഞ്ചായതിലെ പനയാർ ഊര് റോഡ്, എണ്ണപ്പാറ ഊര് റോഡ്, പേരിയ പനങ്ങാടി കാട്ടിയടുക്കം ഊര് റോഡ് എന്നിവ തുകയുടെ ലഭ്യതക്കനുസരിച്ച് മുൻഗണനാടിസ്ഥാനത്തിൽ ടാറിംഗ് അല്ലെങ്കിൽ കോൺക്രീറ്റ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കോടോം ബേളൂർ ഗ്രാമപഞ്ചായത് സെക്രടറിക്കാണ് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിർദേശം നൽകിയത്. ഊരുകളിലേയ്ക്കുള്ള റോഡ് ശോചനീയാവസ്ഥയിലാണെന്നും ടാറിംഗിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
കോടോം ബേളൂർ പഞ്ചായത് അസിസ്റ്റന്റ് എൻജിനീയറിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. 1650 മീറ്റർ നീളമുള്ള പനയാർ ഊര് റോഡിൻെറ പുനർനിർമാണത്തിന് ഏഴ് ലക്ഷം രൂപ വകയിരുത്തിയതായി റിപോർടിൽ പറയുന്നു. റോഡിന്റെ തുടക്കത്തിലുള്ള 366 മീര്റർ വരെ റീടാറിംഗ് നടത്തിയിട്ടുണ്ട്. ബാക്കിഭാഗം ഗതാഗതയോഗ്യമാണ്. തുകയുടെ ലഭ്യതയ്ക്കനുസരിച്ച് പഞ്ചായത് പദ്ധതിയിൽ ഉൾപ്പെടുത്തി മറ്റ് ഭാഗങ്ങൾ ഗതാഗതയോഗ്യമാക്കുമെന്ന് റിപോർടിൽ പറയുന്നു.

900 മീറ്റർ നീളമുള്ള എണ്ണപ്പാറ ഊര് റോഡ് രണ്ടു റീചായി 2022-23 സാമ്പത്തിക വർഷം അഞ്ച് ലക്ഷം രൂപ വീതം വകയിരുത്തി കോൺക്രീറ്റ് ചെയ്യുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കി ഭാഗം തുകയുടെ ലഭ്യതയ്ക്കനിസരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് റിപോർടിലുണ്ട്. 1120 മീറ്റർ നീളത്തിലുള്ള പേരിയ പനങ്ങാട് കാട്ടിയടുക്കം ഊര് റോഡിൽ രണ്ടു ഭാഗങ്ങളിൽ 445 മീറ്റർ നീളത്തിൽ പഞ്ചായത് പദ്ധതിയിൽ ഉൾപ്പെടുത്തി ടാർ ചെയ്തിട്ടുള്ളതായും റിപോർടിൽ വ്യക്തമാക്കുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, Human Rights, Panangad, Belur, Panchayat, Human Rights Commission orders to make roads passable.