city-gold-ad-for-blogger
Aster MIMS 10/10/2023

Sun Tan | ഇല്ലാത്ത പണം ചെലവാക്കി മടുക്കണ്ട! പഴുത്ത പപായകൊണ്ട് മുഖത്തെ കരുവാളിപ്പ് അകറ്റാം; ഇതാ ഒരു എളുപ്പവഴി

കൊച്ചി: (KasargodVartha) ഏറെനേരം സൂര്യപ്രകാശം ഏല്‍ക്കുന്നതിന്റെ ഫലമായി ചര്‍മത്തില്‍ ഉണ്ടാവുന്ന കരുവാളിപ്പാണ് സണ്‍ ടാന്‍. നിരന്തരമായി സൂര്യപ്രകാശം ഏല്‍ക്കുന്നവരില്‍ സണ്‍ ടാന്‍ പതിയെ ചര്‍മത്തിന്റെ സ്വാഭാവിക നിറത്തെ സ്വാധീനിക്കും. വെയിലേറ്റ് ചര്‍മം കരുവാളിക്കുന്നത് പലരെയും അസ്വസ്ഥരാക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ ഉണ്ടാവുന്ന കരുവാളിപ്പ് മാറ്റാന്‍ ബ്യൂടിപാര്‍ലറിലേക്ക് ഓടി ഇല്ലാത്ത പണം ചെലവാക്കി മടുക്കണ്ട. പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ സണ്‍ ടാന്‍ എളുപ്പത്തില്‍ മാറ്റി സൗന്ദര്യപരിപാലനത്തിനുള്ള ചില നുറുങ്ങുവിദ്യകള്‍ പരിചയപ്പെടുത്താം.

ഉരുളക്കിഴങ്ങ് നീര്: ബ്ലീചിംഗ് ഏജന്റുപോലെ പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതിനാല്‍, ഇരുണ്ട കണ്‍തടങ്ങളില്‍ നിന്നും മുക്തി നേടാന്‍ ഉരുളകിഴങ്ങ് നീര് സഹായിക്കും. ഉരുളക്കിഴങ്ങ് ജ്യൂസാക്കി ശരീരത്തില്‍ പുരട്ടുന്നത് സണ്‍ ടാന്‍ അകറ്റാനും സഹായിക്കും. 15 മിനിറ്റ് കഴിഞ്ഞ് കഴുകികളയാം.

പപായ: സൗന്ദര്യപരിപാലന ഗുണങ്ങളുടെ കാര്യത്തില്‍ പഴുത്ത പപായ മുന്നിലാണ്. പപായ ഒരു കഷ്ണമെടുത്ത് നന്നായി ഉടച്ച് അതിലേക്ക് രണ്ട് സ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മുഖത്തും കൈകാലുകളിലും പുരട്ടാം. അടുപ്പിച്ച് അഞ്ചുദിവസം ഇങ്ങനെ ചെയ്താല്‍ സണ്‍ ടാന്‍ പ്രശ്‌നം പൂര്‍ണമായി മാറി കിട്ടും. പപായയില്‍ അടങ്ങിയ പപൈന്‍ എന്ന എന്‍സൈമുകളാണ് ചര്‍മത്തിന് തിളക്കം നല്‍കുന്നത്. ഒപ്പം ചര്‍മത്തിലെ ജലാംശം, ഈര്‍പ്പം എന്നിവ സംരക്ഷിക്കുകയും ചെയ്യും.

പപായ പള്‍പ് ഉപയോഗിച്ച് ഇടയ്ക്ക് മുഖം മസാജ് ചെയ്യുന്നതും നല്ലതാണ്. നന്നായി പഴുത്ത പപായ കഷ്ണങ്ങള്‍ ഉടച്ചെടുത്ത് അതിലേക്ക് തേന്‍ കൂടി ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി ശരീരത്തില്‍ പുരട്ടുക. 30 മിനിറ്റിനുശേഷം കഴുകി കളയാം. ഇത് ചര്‍മത്തെ ബ്ലീച് ചെയ്യാനും ചര്‍മോപരിതലത്തിലെ മാലിന്യങ്ങള്‍ അകറ്റാനും സഹായിക്കുന്നു.

Sun Tan | ഇല്ലാത്ത പണം ചെലവാക്കി മടുക്കണ്ട! പഴുത്ത പപായകൊണ്ട് മുഖത്തെ കരുവാളിപ്പ് അകറ്റാം; ഇതാ ഒരു എളുപ്പവഴി

നാരങ്ങ: ഒരു പകുതി നാരങ്ങാനീരില്‍ ഒരു സ്പൂണ്‍ ഗ്ലിസറിനും ഒരു സ്പൂണ്‍ റോസ് വാടറും ചേര്‍ത്ത് മിക്‌സി ചെയ്ത് പുരട്ടുക. കൈകാലുകളില്‍ പുരട്ടി 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാം. സണ്‍ ടാന്‍ മൂലമുള്ള നിറവ്യത്യാസം പൂര്‍ണമായി മാറി കിട്ടും. ചര്‍മത്തിന് ബ്ലീചിംഗ് ഗുണങ്ങള്‍ നല്‍കുന്ന പ്രകൃതിദത്തമായ ചേരുവയാണ് നാരങ്ങ. നാരങ്ങാനീര് ചര്‍മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്ത് സണ്‍ ടാന്‍ നീക്കം ചെയ്യും.

തൈരും തക്കാളിയും: തൈരും തക്കാളി നീരും മിക്‌സ് ചെയ്ത് ശരീരത്തില്‍ പുരട്ടുന്നത് കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. തക്കാളിയുടെ തൊലി നീക്കം ചെയ്ത് തൈരില്‍ ഉടച്ചു യോജിപ്പിച്ച് ശരീരത്തില്‍ പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയുക. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന് നിറവും തിളക്കവും സമ്മാനിക്കും. അതേ സമയം, തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചര്‍മത്തെ മൃദുവാക്കും.

കക്കരി നീര്: സൂര്യാഘാതം, കരുവാളിപ്പ് എന്നിവയ്ക്ക് ഫലപ്രദമാണിത്. ടാന്‍ നീക്കം ചെയ്യും. കക്കരി ജ്യൂസാകി ഒരു കോട്ടണ്‍ തുണിയില്‍ മുക്കി ശരീരത്തില്‍ തേച്ചുപിടിപ്പിക്കുക. അല്‍പ്പം നാരങ്ങാനീര് കൂടി ഇതിലേക്ക് ചേര്‍ക്കുന്നത് നല്ലതാണ്. 20 മിനിറ്റിനുശേഷം കഴുകി കളയാം.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Health-News, Remove, Sun Tan, Beauty Tips, Face, Home Remedies, Fruits, Vegetables, How to remove sun tan from your face using home remedies.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL