Prophets | റമദാന്‍ വസന്തം - 2024: അറിവ് 07
Mar 18, 2024, 16:01 IST
(KasargodVartha) അറിവ് 07 (18.03.2024): ഖുർആനിൽ എത്ര പ്രവാചകന്മാരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്?
നബിമാർ
ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ അതിപ്രധാനമാണ് പ്രവാചകന്‍മാരിലുള്ള വിശ്വാസം. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായി അല്ലാഹ് നിയോഗിച്ച ദൂതന്മാരാണ് പ്രവാചകന്മാർ. മനുഷ്യരില്‍ നിന്നുതന്നെയാണ് പ്രവാചകന്മാരെ തിരഞ്ഞെടുത്തത്. അറബിഭാഷയില്‍ ദൂതന്‍ എന്നര്‍ഥമുള്ള ‘റസൂല്‍’, ‘മുര്‍സല്‍’ എന്നീ പദങ്ങളും പ്രവാചകന്‍ എന്നര്‍ഥമുള്ള ‘നബി’ എന്നീ പദവുമാണ് പ്രവാചകന്മാരെ സൂചിപ്പിക്കാന്‍ ഖുര്‍ആനില്‍ ഉപയോഗിച്ചുവന്നത്.
ലോകത്ത് മിക്ക സമൂഹങ്ങളിലേക്കും ദൂതൻമാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവരുടെയെല്ലാം പേരുകളോ നിയോഗിക്കപ്പെട്ട സമൂഹങ്ങളോ ഖുർആനിലോ ഹദീസുകളിലോ വിവരിച്ചിട്ടില്ല. ഒരു ലക്ഷത്തിലേറെ പ്രവാചകന്മാര്‍ ഭൂമിയില്‍ ആഗതരായിട്ടുണ്ടെന്നാണ് പണ്ഡിതാഭിപ്രായം. ഈ പ്രവാചകന്മാരെയെല്ലാം അംഗീകരിക്കേണ്ടത് മുസ്‌ലിമിന്റെ വിശ്വാസബാധ്യതയില്‍ പെട്ടതാണ്. ആദ്യത്തെ പ്രവാചകനാണ് ആദം. അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി.