Lung Cancer | ശ്വാസകോശ കാൻസർ പുകവലിക്കാത്തവരിൽ വരാം; കാരണങ്ങൾ
Jan 12, 2024, 12:22 IST
തിരുവനന്തപുരം: (KasargodVartha) പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് സിഗററ്റ് പാകറ്റില്‍ തന്നെ വ്യക്തമായി എഴുതിയിട്ടുണ്ടെങ്കിലും ദൂഷ്യഫലങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ പലരും അതിന് അടിമപ്പെടാറുണ്ട്. പുകവലിക്കെതിരെയുള്ള പരസ്യങ്ങളും ധാരാളമായി പ്രരിക്കുന്നുണ്ട്. എങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന ചിന്തയാണ് പലര്‍ക്കും.
പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല, അതിന്റെ പുക ശ്വസിക്കുന്നവര്‍ കൂടി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇരയാകുമെന്ന ചിന്തപോലും ഇത്തരക്കാര്‍ക്കില്ല. പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ശ്വാസകോശ അര്‍ബുദം. പുകവലിക്കാത്തവരിലും ശ്വാസകോശ അര്‍ബുദം വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മനുഷ്യരെ പലവിധത്തിലുള്ള രോഗങ്ങള്‍ അലട്ടാറുണ്ടെങ്കിലും ഇതില്‍ ഭൂരിഭാഗവും നമ്മള്‍ അറിഞ്ഞുകൊണ്ടുതന്നെ വരുത്തിവയ്ക്കുന്നതാണ്. ശരിയായ ചികിത്സ നല്‍കിയാല്‍ രോഗിക്ക് ജീവിതത്തിലേക്ക് തിരികെ എത്താം. മറിച്ചായാല്‍ മരണം വരെ സംഭവിക്കാം.
അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ശ്വാസകോശ അര്‍ബുദമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നോണ്‍ സ്മോള്‍ സെല്‍ കാര്‍സിനോമ, സ്മോള്‍ സെല്‍ കാര്‍സിനോമ എന്നിങ്ങനെ ശ്വാസകോശ അര്‍ബുദത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ക്രമേണ കുറേ നാള്‍ കൊണ്ട് വളരുന്ന നോണ്‍ സ്മോള്‍ സെല്‍ കാര്‍സിനോമയാണ് കൂടുതല്‍ വ്യാപകമായി പല രോഗികളിലും കണ്ടു വരുന്നത്.
അര്‍ബുദം പിടിപെടാനുള്ള സാധ്യതകള്‍ അറിയാം
സ്മോള്‍ സെല്‍ കാര്‍സിനോമ അത്ര പ്രബലമല്ലെങ്കിലും വളരെ വേഗം ശരീരത്തിനുള്ളില്‍ വ്യാപിക്കുന്നു. പുകവലിക്കു പുറമേ റാഡോണ്‍ എന്ന റേഡിയോ ആക്ടീവ് ഗ്യാസുമായുള്ള സമ്പര്‍ക്കം, ശ്വാസകോശ അര്‍ബുദത്തിന്റെ കുടുംബചരിത്രം, ജനിതക വ്യതിയാനങ്ങള്‍, റേഡിയേഷന്‍, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലാത്ത അലസജീവിതശൈലി എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ബോറിവലി എച് സി ജി കാന്‍സര്‍ സെന്ററിലെ സീനിയര്‍ കണ്‍സള്‍ടന്റ് -റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ ത്രിനഞ്ജന്‍ ബസു എച് ടി ലൈഫ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
പുകവലിക്കുന്നവരുടെ സമീപത്തിരിക്കുന്നവരുടെ ഉള്ളിലേക്ക് വിഷപുക കടക്കുന്നത് മൂലം വരുന്ന സെകന്‍ഡറി ഹാന്‍ഡ് സ്മോകും ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
ലക്ഷണങ്ങള്‍
ശ്വാസംമുട്ടല്‍, നിരന്തരമായ ചുമ, ചുമച്ച് കഫമോ രക്തമോ തുപ്പല്‍, ചിരിക്കുമ്പോഴോ, ആഴത്തില്‍ ശ്വാസം വലിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വരുന്ന നെഞ്ച് വേദന, വലിവ്, ക്ഷീണം, വിശപ്പില്ലായ്മ, ഭാരനഷ്ടം, വിട്ടുമാറാത്ത ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അര്‍ബുദം പടരുന്നതോടു കൂടി കഴുത്തിലും തോളെല്ലിലും മുഴകള്‍, എല്ലുകള്‍ക്കു വേദന, തലവേദന, തലകറക്കം, കൈകാല്‍ മരവിപ്പ്, മഞ്ഞപിത്തം, തോള്‍ വേദന, മുഖത്തിന്റെ ഒരു വശത്ത് വിയര്‍പ്പിന്റെ അഭാവം, തൂങ്ങിയ കണ്‍പോളകള്‍, ചുരുങ്ങിയ കൃഷ്ണമണികള്‍ എന്നിവ പോലുള്ള ലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന പ്രമേഹം, ചുഴലി പോലുള്ള പ്രശ്നങ്ങളും രോഗി പ്രകടിപ്പിക്കാം.
ചികിത്സ
മുഴകള്‍ നീക്കാനുള്ള ശസ്ത്രക്രിയ, കീമോതെറാപി, റേഡിയേഷന്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് ശ്വാസകോശ അര്‍ബുദത്തിന്റെ ചികിത്സ. ടാര്‍ജറ്റഡ് തെറാപി, ഇമ്യൂണോതെറാപി എന്നിവയും ചില രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. അര്‍ബുദം ഏത് ഘട്ടത്തിലാണെന്നതിനെയും രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും അടിസ്ഥാനമാക്കിയായിരിക്കും ചികിത്സയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.

Keywords: How does lung cancer affect those who do not smoke? Symptoms and Treatment, Thiruvananthapuram, News, Health and Fitness, Lung Cancer, Treatment, Doctors, Patient, Warning, Kerala.