മത്സ്യത്തൊഴിലാളി അബ്ദുല്ലയുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ഇ വൈ സി സി; മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കോല്‍ദാനം നടത്തി
Jan 29, 2020, 13:03 IST
കാസര്‍കോട്: (www.kasargodvartha.com 29.01.2020) മത്സ്യത്തൊഴിലാളി അബ്ദുല്ലയുടെ വീടെന്ന സ്വപ്നം ഇ വൈ സി സി യാഥാര്‍ത്ഥ്യമാക്കി. വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 12 വര്‍ഷം മുമ്പ് തുച്ഛമായ ജീവിത വരുമാനത്തില്‍ നിന്നും സ്വരുകൂട്ടിവെച്ച് മൊഗ്രാല്‍ കടപ്പുറത്തെ ഗാന്ധി നഗറില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി വീടിന്റെ പണി തുടങ്ങിയെങ്കിലും സാമ്പത്തിക പരാധീനത മൂലം വീട് പൂര്‍ത്തിയാകാന്‍ കഴിഞ്ഞില്ല. അബ്ദുല്ലയുടെ ദുരിതം മനസിലാക്കിയ ഇ വൈ സി സി പ്രവര്‍ത്തകര്‍ വീട് നിര്‍മിക്കാന്‍ മുന്നോട്ട് വരികയായിരുന്നു.
പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി ഇ വൈ സി സി ട്രഷറര്‍ നിസാറിന്റെ നേതൃത്വത്തില്‍ നിര്‍മാണ കമ്മിറ്റി രൂപീകരിക്കുകയും വീടിന്റെ നിര്‍മാണം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയുമായിരുന്നു. കാസര്‍കോട് വാര്‍ത്തയും നേരത്തെ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു.
താക്കോല്‍ദാന ചടങ്ങില്‍ ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഇ വൈ സി സി പ്രസിഡണ്ട് ഖലീല്‍ എരിയാല്‍, ജനറല്‍ സെക്രട്ടറി അബ്ഷീര്‍ എ ഇ, ട്രഷറര്‍ നിസാര്‍ ചെയ്ച്ച, വൈസ് പ്രസിഡണ്ടുമാരായ കബീര്‍ ഗസല്‍, സമീര്‍ ഇ എം, താള്‍ സലാം, ജംഷീര്‍ എരിയാല്‍, സാദിഖ് കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, news, Eriyal, Top-Headlines, House, Pinarayi-Vijayan, House for Abdulla by EYCC handed over
< !- START disable copy paste -->