city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Case | മംഗ്‌ളൂറിലേക്ക് ജോലിക്കെന്നും പറഞ്ഞ് വീട്ടില്‍നിന്നും പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു; കാഞ്ഞങ്ങാട്ടും യുവാവിനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: (KasargodVartha) മംഗ്‌ളൂറിലേക്ക് ജോലിക്കെന്നും പറഞ്ഞ് വീട്ടില്‍നിന്നും പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. മടിക്കൈ കണിച്ചിറയിലെ ദിനേശനെ (47) ആണ് കാണാതായത്. കഴിഞ്ഞ മാസം 23ന് രാവിലെ എട്ടര മണിയോടെ അമ്പലത്തുകര ആലയിയിലെ വീട്ടില്‍ പോയശേഷം ഭര്‍ത്താവ് തിരിച്ചെത്തിയിട്ടില്ലെന്നാണ് ഭാര്യ കെ ആശയുടെ പരാതി.

അതിനിടെ കാഞ്ഞങ്ങാട്ടും യുവാവിനെ കാണാതായതായി പരാതി. വീട്ടില്‍നിന്നും ജോലി സ്ഥലത്തെത്തിയ മകന്‍ ജോലിക്കിടെ പുറത്ത് പോയശേഷം തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാരുടെ പരാതി. ബാര ആറാട്ടുകടവിലെ നന്ദനത്തില്‍ കെ രതീഷിനെ (36) ആണ് കാണാതായത്.

Case | മംഗ്‌ളൂറിലേക്ക് ജോലിക്കെന്നും പറഞ്ഞ് വീട്ടില്‍നിന്നും പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു; കാഞ്ഞങ്ങാട്ടും യുവാവിനെ കാണാതായതായി പരാതി

കാസര്‍കോട് നുള്ളിപ്പാടിയിലെ ഇലക്‌ട്രോണിക്‌സ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാള്‍ ജോലിക്കിടെ ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് പുറത്തേക്ക് പോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് മാതാവ് ദാക്ഷായണിയുടെ പരാതി. ഈ സംഭവത്തിലും കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Hosdurg Police, Registered, Case, Husband, Missing, Complaint, Booked, Kasaragod News, Job, Mangalore, Hosdurg police registered husband missing complaint.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia